ന്യൂദല്‍ഹി: ഇന്‍-സ്പേസിന്റെ ആഭിമുഖ്യത്തില്‍ ബഹിരാകാശ മേഖലയ്ക്കായി 1000 കോടി രൂപയുടെ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട് രൂപീകരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി. ഇന്ത്യയെ മുന്‍നിര ബഹിരാകാശ സമ്പദ്വ്യവസ്ഥകളിലൊന്നായി വളര്‍ത്തിക്കൊണ്ടുവരാന്‍ ഫണ്ട് ലക്ഷ്യമിടുന്നു.
നിര്‍ദിഷ്ട ഫണ്ട്, അപ്സ്ട്രീം, മിഡ്സ്ട്രീം, ഡൗണ്‍സ്ട്രീം എന്നിങ്ങനെ മുഴുവന്‍ ബഹിരാകാശ വിതരണ ശൃംഖലയിലുടനീളമുള്ള സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്നതിലൂടെ ഇന്ത്യന്‍ ബഹിരാകാശ മേഖലയില്‍ തൊഴില്‍ വര്‍ദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ബിസിനസുകളെ സ്കെയില്‍ ചെയ്യാനും ഗവേഷണ-വികസനത്തില്‍ നിക്ഷേപം നടത്താനും അവരുടെ തൊഴില്‍ ശക്തി വികസിപ്പിക്കാനും സഹായിക്കും. ഓരോ നിക്ഷേപത്തിനും എഞ്ചിനീയറിംഗ്, സോഫ്റ്റ്വെയര് വികസനം, ഡാറ്റ വിശകലനം, നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ നൂറുകണക്കിന് നേരിട്ടുള്ള തൊഴിലവസരങ്ങളും വിതരണ ശൃഖല, ലോജിസ്റ്റിക്സ്, പ്രൊഫഷണല്‍ സേവനങ്ങള്‍ എന്നിവയില്‍ ആയിരക്കണക്കിന് പരോക്ഷ ജോലികളും സൃഷ്ടിക്കാന്‍ കഴിയും. ശക്തമായ ഒരു സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ വളര്‍ത്തിയെടുക്കുന്നതിലൂടെ, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക മാത്രമല്ല, വിദഗ്ധ തൊഴിലാളികളെ രൂപപ്പെടുത്തുകയും നവീകരണത്തിന് നേതൃത്വം നല്‍കുകയും ബഹിരാകാശ വിപണിയില്‍ ഇന്ത്യയുടെ ആഗോള മത്സരശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
ബഹിരാകാശ കമ്പനികളെ ഇന്ത്യയില്‍ നിലനിര്‍ത്തുകയും വിദേശത്ത് ഇന്ത്യന്‍ കമ്പനികള്‍ സ്ഥാപിക്കുന്ന പ്രവണത പ്രതിരോധിക്കുകയും ചെയ്യുന്നു.
അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ബഹിരാകാശ സമ്പദ്വ്യവസ്ഥയുടെ അഞ്ച് മടങ്ങ് വികസനം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സ്വകാര്യ ബഹിരാകാശ വ്യവസായത്തിന്റെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നു.ബഹിരാകാശ സാങ്കേതികവിദ്യയില്‍ പുരോഗതി കൈവരിക്കുകയും സ്വകാര്യമേഖലയുടെ പങ്കാളിത്തത്തിലൂടെ ഇന്ത്യയുടെ നേതൃത്വത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.ആഗോള മത്സരക്ഷമത വര്‍ദ്ധിപ്പിക്കുന്നു.ആത്മനിര്‍ഭര്‍ ഭാരതിനെ പിന്തുണയ്ക്കുന്നു. തൊഴില്‍ സൃഷ്ടിക്കുന്നതിനുള്ള സാധ്യതകള്‍ ഉള്‍പ്പെടെയുള്ള പ്രയോജനങ്ങള്‍:
നിര്‍ദിഷ്ട 1,000 കോടി രൂപയുടെ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിന്റെ വിനിയോഗ കാലയളവ്, പ്രവര്‍ത്തനങ്ങളുടെ യഥാര്‍ത്ഥ തീയതി മുതല്‍ അഞ്ച് വര്‍ഷം വരെയായായി ആസൂത്രണം ചെയ്തിട്ടുണ്ട്. നിക്ഷേപ അവസരങ്ങളും ഫണ്ട് ആവശ്യകതകളും അനുസരിച്ച് പ്രതിവര്‍ഷം ശരാശരി വിനിയോഗിക്കാവുന്ന തുക 150-250 കോടി രൂപയായിരിക്കും.
കമ്പനിയുടെ നില, വളര്‍ച്ചയുടെ പാത, ദേശീയ ബഹിരാകാശ ശേഷികളില്‍ അതിന്റെ സാധ്യത എന്നിവയെ ആശ്രയിച്ച്, നിക്ഷേപത്തിന്റെ സൂചക പരിധി 10-60 കോടി രൂപയായിരിക്കും.
സൂചിക ഓഹരി നിക്ഷേപ പരിധി :
• വളര്‍ച്ചാ ഘട്ടം: 10 കോടി രൂപ – 30 കോടി രൂപ
• പിന്നീടുള്ള വളര്‍ച്ചാ ഘട്ടം : Rs.30 കോടി – Rs.60 കോടി
മുകളിലെ നിക്ഷേപ പരിധിയെ അടിസ്ഥാനമാക്കി, ഏകദേശം 40 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ട് പിന്തുണയാകുമെന്ന് പ്രതീക്ഷിക്കുന്നു.
വിശദാംശങ്ങള്‍:
ഇന്ത്യയുടെ ബഹിരാകാശ മേഖലയെ മുന്നോട്ട് കൊണ്ടുപോകുന്നതിനും ദേശീയ മുന്‍ഗണനകളുമായി യോജിപ്പിക്കുന്നതിനും നവീകരണവും സാമ്പത്തിക വളര്‍ച്ചയും പ്രോത്സാഹിപ്പിക്കുന്നതിനും ഇനിപ്പറയുന്ന പ്രധാന ഉദ്യമങ്ങളിലൂടെ ഫണ്ട് തന്ത്രപരമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നു:
എ. മൂലധന സന്നിവേശം
ബി. ഇന്ത്യയില്‍ നിലനിര്‍ത്തുന്ന കമ്പനികള്‍
സി. വളരുന്ന ബഹിരാകാശ സമ്പദ്വ്യവസ്ഥ
ഡി. ബഹിരാകാശ സാങ്കേതിക വികസനം ത്വരിതപ്പെടുത്തല്‍
ഇ. ആഗോള മത്സരശേഷി വര്‍ധിപ്പിക്കല്‍
എഫ്. ആത്മനിര്‍ഭര്‍ ഭാരതിനെ പിന്തുണക്കല്‍
ജി. ഊര്‍ജ്വസ്വലമായ നൂതനാശയ ആവാസ വ്യവസ്ഥ സൃഷ്ടിക്കല്‍
എച്ച്. സാമ്പത്തിക വളര്‍ച്ചയും തൊഴിലവസരങ്ങളും സൃഷ്ടിക്കല്‍
ഐ. ദീര്‍ഘകാല സുസ്ഥിരത ഉറപ്പാക്കല്‍
പശ്ചാത്തലം:
2020-ലെ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങളുടെ ഭാഗമായി, ബഹിരാകാശ പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനുമായി ഇന്ത്യാ ഗവണ്മെന്റ് ഇന്‍-സ്പേസ് സ്ഥാപിച്ചു. 2033-ഓടെ 44 ബില്യണ്‍ ഡോളറിലെത്തുകയെന്ന ലക്ഷ്യത്തോടെ, നിലവില്‍ 8.4 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇന്ത്യയുടെ ബഹിരാകാശ, സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനായി ഇന്‍-സ്പേസ് 1000 കോടി രൂപയുടെ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ ഹൈടെക് മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധനസഹായം നല്കാന് പരമ്പരാഗത വായ്പാ ദാതാക്കള്‍ മടി കാണിക്കുന്നതിനാല്‍, റിസ്ക് മൂലധനത്തിന്റെ നിര്‍ണായക ആവശ്യം പരിഹരിക്കാനാണ് ഫണ്ട് ലക്ഷ്യമിടുന്നത്. മൂല്യ ശൃംഖലയില്‍ ഉടനീളം 250 ഓളം ബഹിരാകാശ സ്റ്റാര്‍ട്ടപ്പുകള്‍ ഉയര്‍ന്നുവരുന്നതിനാല്‍, അവരുടെ വളര്‍ച്ച ഉറപ്പാക്കുന്നതിനും കഴിവുകള്‍ വിദേശത്തേക്ക് നഷ്ടപ്പെടുന്നത് തടയുന്നതിനും സമയബന്ധിതമായ സാമ്പത്തിക സഹായം നിര്‍ണായകമാണ്. സര്‍ക്കാര്‍ പിന്തുണയുള്ള നിര്‍ദ്ദിഷ്ട ഫണ്ട്, നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും സ്വകാര്യ മൂലധനത്തെ ആകര്‍ഷിക്കുകയും ബഹിരാകാശ പരിഷ്കാരങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതക്കു ദിശാബോധം നല്‍കുകയും ചെയ്യും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രാരംഭ ഘട്ട ഓഹരി വിഹിതം നല്‍കുകയും കൂടുതല്‍ സ്വകാര്യ ഇക്വിറ്റി നിക്ഷേപങ്ങള്‍ക്കായി അവരെ പ്രാപ്തരാക്കുകയും ചെയ്യുന്ന ഈ ഫണ്ട് സെബി നിയന്ത്രണങ്ങള്‍ക്ക് കീഴിലുള്ള ഒരു ഇതര നിക്ഷേപ ഫണ്ടായി പ്രവര്‍ത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: