Agriculture

വിലയിടവ് തടയാന്‍ നടപടിയുമായി റബര്‍ ബോര്‍ഡ്, സ്വാഭാവിക റബര്‍ ഉത്പന്ന നിര്‍മ്മാതാക്കളുടെ പിന്തുണ തേടും

rubber board will seek the support of natural rubber product manufacturers

Published by

കോട്ടയം: റബര്‍ വിലയിടവ് തടയാന്‍ നടപടിയുമായി റബര്‍ ബോര്‍ഡ്. ഇതിന്റെ ഭാഗമായി സ്വാഭാവിക റബര്‍ ഉത്പന്ന നിര്‍മ്മാതാക്കളുടെ യോഗം 29 ന് വിളിച്ചു. അടുത്ത മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ പ്രകൃതിദത്ത റബ്ബര്‍ ലഭ്യതയില്‍ കുറവ് ഉണ്ടാകാനിടയുള്ള സാഹചര്യത്തില്‍ അഭ്യന്തരവിപണിയില്‍ നിന്ന് കൂടുതല്‍ റബര്‍ വാങ്ങാന്‍ ഉത്പന്ന നിര്‍മ്മാതാക്കളോട് അഭ്യര്‍ത്ഥിക്കുകയാണ് യോഗത്തിന്‌റെ പ്രധാന അജണ്ട. ഇന്ത്യന്‍ റബര്‍ ഡീലേഴ്സ് ഫെഡറേഷന്റെ (ഐആര്‍ഡിഎഫ്) പ്രതിനിധികള്‍ റബര്‍ ബോര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം വസന്തഗേശനുമായും മറ്റ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഈ ഇടപെടല്‍. ഉത്പന്ന നിര്‍മ്മാതാക്കള്‍, പ്രത്യേകിച്ച് ടയര്‍ കമ്പനികള്‍ വിപണിയില്‍ നിന്ന് വിട്ടുനിന്നതാണ് വിലയിടിവിന് കാരണമെന്ന് ഡീലര്‍മാര്‍ പറയുന്നത്. ഇത് റബര്‍ വ്യവസായത്തെ കടുത്ത പ്രതിസന്ധിയിലാക്കി. ഇതാണ് ഡീലര്‍മാരെ ബോര്‍ഡിന്റെ സഹായം തേടാന്‍ പ്രേരിപ്പിച്ചത്.
ഓഗസ്റ്റിലെ റെക്കോര്‍ഡ് വിലക്കയറ്റത്തെത്തുടര്‍ന്ന് ഉയിര്‍ത്തെഴുന്നേറ്റ റബര്‍ രണ്ട് മാസത്തിനുശേഷം ആഭ്യന്തര വിപണിയില്‍ വിലയിടിഞ്ഞതിനാല്‍ അനിശ്ചിതത്വം നേരിടുകയാണ്. ആഗസ്ത് 9-ന് 247/കിലോ എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തിയെങ്കിലും പിന്നീട് 187 രൂപയായി കുറഞ്ഞു.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts