തിരുവനന്തപുരം: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവും അതിനെ തുടര്‍ന്നുള്ള ആരോപണങ്ങളും സി.ബി.ഐ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് സംഘ്. ശമ്പള പരിഷ്കരണം വൈകിയ സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് അടിസ്ഥാന ശമ്പളത്തിന്റെ 20% തുക ഇടക്കാലാശ്വാസം അനുവദിക്കണമെന്നും സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
അഞ്ചുവര്‍ഷം കൂടുമ്പോള്‍ ശമ്പള പരിഷ്കരണം നടക്കുന്ന സംസ്ഥാനമാണ് കേരളം. പതിനൊന്നാമത് ശമ്പള പരിഷ്കരണം നടപ്പില്‍ വന്നത് 2019 ജൂലൈ മുതലാണ്. പന്ത്രണ്ടാം ശമ്പള പരിഷ്കരണം നിലവില്‍ വരേണ്ടത് 2024 ജൂലൈ മുതലാണ്. എന്നാല്‍ പ്രാരംഭ നടപടികളുടെ ഭാഗമായ ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുന്നതിനുള്ള നടപടി പോലും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. കഴിഞ്ഞകാല ഓരോ കമ്മീഷനും ഒന്നും രണ്ടും വര്‍ഷക്കാലത്തില്‍ കൂടുതല്‍ പ്രവര്‍ത്തനം നടത്തിയതിനുശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. നടപ്പിലാക്കുന്ന തീയതി മുതല്ക്കേ ആനുകൂല്യങ്ങളില്‍ ചിലത് പ്രാബല്യത്തിലാവുകയുള്ളൂ. ഇക്കാര്യങ്ങള്‍ പരിഗണിച്ച് ശമ്പള പരിഷ്കരണ ആനുകൂല്യങ്ങള്‍ ജീവന ക്കാര്‍ക്ക് യഥാസമയം ലഭ്യമാക്കുന്നതിന് വേണ്ടി പന്ത്രണ്ടാം ശമ്പള പരിഷ്കരണം നടപ്പിലാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ എത്രയും വേഗം കൈക്കൊള്ളണം.
പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദി ക്കുക, വനിതാ ജീവനക്കാര്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക, പെന്ഷന് പ്രായം 60 വയസ്സായി ഉയര്‍ത്തി ഏകീകരിക്കുക, ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക, ആശ്രിത നിയമനം നിര്‍ത്തലാക്കുന്നതിനുള്ള തീരുമാനം പിന്‍വലിക്കുക, മെഡിസെപ്പ് കാലോചിതമായി പരിഷ്കരിക്കുക, ആദായനികുതി പരിധി പത്ത് ലക്ഷമായി ഉയര്‍ത്തുക തുടങ്ങി 30 ഇന ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടുള്ള പ്രമേയങ്ങളും സമ്മേളനം പാസാക്കി.
പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. ബി. മനു (പ്രസിഡന്റ്). ഡോ. വി. അമ്പു, എം.ആര്. അജിത് കുമാര്‍, വി.കെ. ബിജു, കെ.എം. രാജീവ്, ഡോ. എ.ബി. രമാദേവി (വൈസ് പ്രസിഡന്റ്). ഇ.പി. പ്രദീപ് (ജനറല്‍ സെക്രട്ടറി). പി. പ്രമോദ് (ഡെപ്യൂട്ടി ജന.സെക്രട്ടറി). കെ. രാജന്, എം.കെ. നരേന്ദ്രന്, ഡി. ആര്. അനില്‍, കെ.വി. ശ്രീനാഥ്, റ്റി.എന്‍. രമേശ് (സെക്രട്ടറിമാര്‍), രതീഷ് ആര്. നായര്‍ (ട്രഷറര്‍). സി. ശ്രീകുമാര്‍, എന്‍. സന്തോഷ് കുമാര്‍, എം. സുജയ, ഡോ. കെ. ശ്രീജിത്ത്, കെ. കൗശിക് ( സമിതിയംഗങ്ങള്‍) സി. അനൂപ്, എം.സി. ഗീത (ആഡിറ്റര്മാര്) എന്നിവരെയും വനിതാ സമിതി പ്രസിഡന്റായി അജിത കമാല്‍, സെക്രട്ടറി ഹൃദ്യ ബാലചന്ദ്രന് എന്നിവരെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: