തൃശൂർ:സംസ്ഥാനത്തെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡാണ് തൃശൂരില്‍ നടക്കുന്നത്. അഞ്ച് വര്‍ഷത്തെ നികുതി വെട്ടിപ്പിന്റെ രേഖകള്‍ ഉള്‍പ്പടെ പരിശോധനയില്‍ സംഘം കണ്ടെത്തിയിട്ടുണ്ട്. പരിശോധന തുടരുമെന്ന് സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് ഡപ്യൂട്ടി കമ്മീഷണര്‍ ദിനേശ് കുമാര്‍ പറഞ്ഞു.
സ്വര്‍ണാഭരണ നിര്‍മ്മാണ കേന്ദ്രങ്ങളിലെ ജിഎസ്ടി റെയ്ഡില്‍ ഇതുവരെ കണ്ടെത്തിയത് 120 കിലോ സ്വര്‍ണം.പരിശോധനയില്‍ ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗത്തിലെ എഴുന്നൂറോളം ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നുണ്ട്.
ഇന്റലിജൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എഴുന്നൂറോളം ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് ഒരേസമയം വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തിയത്. ഇന്നലെ രാവിലെ തുടങ്ങിയ റെയ്ഡ് ഇപ്പോഴും തുടരുകയാണ്. സംസ്ഥാനത്ത് ജി.എസ്.ടി വകുപ്പ് നടത്തുന്ന ഏറ്റവും വലിയ റെയ്ഡാണിത്. തൃശൂരിലെ എഴുപതിലധികം സ്ഥാപനങ്ങളിൽ റെയ്ഡുണ്ടായെന്നാണ് സൂചന. റെയ്ഡിന് എത്തിയത് അറിഞ്ഞ് സ്വർണ്ണമെടുത്ത ഓടിയവരെയും ഉദ്യോഗസ്ഥർ ഓടിച്ചിട്ട് പിടികൂടിയെന്നാണ് റിപ്പോർട്ടുകൾ.
കൂടുതൽ വിവരങ്ങൾ ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല. ചില വീടുകളിലും റെയ്ഡ് നടന്നായി അഭ്യൂഹമുണ്ട്. ഇന്നലെയാണ് ജില്ലയില്‍ വിവിധയിടങ്ങളില്‍ പരിശോധന ആരംഭിച്ചത്. സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് സ്പെഷ്യല്‍ കമ്മീഷണര്‍ അബ്രഹാമിന്റെ നേതൃത്വത്തിലാണ് റെയ്ഡ്. ഓപ്പറേഷന് ടോറേ ഡെല്‍ ഓറോ എന്ന പേരിലാണ് പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: