മലപ്പുറം: വയനാടിനെ വീണ്ടെടുക്കാനുള്ള പോരാട്ടമാണ് എന്‍ഡിഎ നടത്തുന്നത്. ജനങ്ങള്‍ക്ക് ഒപ്പം നില്ക്കുന്ന എംപിയെ ആണ് മണ്ഡലത്തിന് ആവശ്യം. വയനാട്ടില്‍ ഉരുള്‍പ്പൊട്ടല്‍ ഉണ്ടായപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി ആശ്വസിപ്പിച്ചു. കേന്ദ്രം അനുവദിച്ച ആശ്വാസ സഹായം പോലും കൃത്യമായി ദുരിതബാധിതര്‍ക്ക് നല്‍കാത്ത സര്‍ക്കാരാണ് കേരളത്തിലുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ വികസന നയങ്ങള്‍ മുന്‍നിര്‍ത്തിയാണ് താന്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നതെന്നും സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ് പറഞ്ഞു.
വയനാടിനെ കോണ്‍ഗ്രസിന്റെ കുടുംബവാഴ്ചയ്ക്ക് വിട്ടുകൊടുക്കില്ലെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ്. വയനാട് ലോക്സഭാ മണ്ഡലത്തില്‍ വരുന്ന മലപ്പുറം ജില്ലയിലെ വണ്ടൂര്‍, നിലമ്പൂര്‍ മണ്ഡലങ്ങളില്‍ ബിജെപി-എന്‍ഡിഎയുടെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ച് വിവിധ ഇടങ്ങളില്‍ സംസാരിക്കുകയായിരുന്നു സ്ഥാനാര്‍ത്ഥി.
പ്രിയങ്കാ വാദ്ര ജയിച്ചാല്‍ വയനാടിന് രണ്ട് എംപിമാരുണ്ടാകുമെന്ന രാഹുലിന്റെ വാക്കുകള്‍ തന്നെ മണ്ഡലത്തില്‍ പാവയായ ഒരാളെ സ്ഥാപിക്കുമെന്ന പ്രഖ്യാപനമാണ്. എംപി ആയി ഇരുന്ന അഞ്ച് വര്‍ഷക്കാലം വയനാടിന്റെ വികസനത്തിന് ഒന്നും ചെയ്യാത്ത ആളാണ് രാഹുല്‍. ഇപ്പോള്‍ വയനാട് കാണാനെത്തിയ വിനോദ സഞ്ചാരികളാണ് നെഹ്റു കുടുംബത്തിലെ ഇളമുറക്കാരെന്നും നവ്യ ഹരിദാസ് പറഞ്ഞു.
നവ്യ ഹരിദാസിന് ഹൃദ്യമായ സ്വീകരണമാണ് മലപ്പുറത്ത് ലഭിച്ചത്. രാവിലെ എട്ടിന് ഏറനാട് മണ്ഡലത്തില്‍ എത്തിയ സ്ഥാനാര്‍ത്ഥി പ്രധാനപ്പെട്ട പ്രവര്‍ത്തകരെ കണ്ടു. തുടര്‍ന്ന് നിലമ്പൂര്‍ പീവീസ് ആര്‍ക്കേഡില്‍ നടന്ന ബിജെപി മേഖലാ യോഗത്തില്‍ പങ്കെടുത്തു. വണ്ടൂര്‍ മണ്ഡലത്തിലെ ബിജെപി-എന്‍ഡിഎ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ച് ആശിര്‍വാദം തേടി.
ബിജെപി മുതിര്‍ന്ന പ്രവര്‍ത്തക റോസി തിരുവാലി, ജില്ലാ നേതാവ് നാരായണന് തിരുവാലി, നമ്പ്യാത്തന് നമ്പൂതിരി, കെ.എം. മോഹനന് നമ്പൂതിരി, എന്‍.എം. കദംബന്‍ നമ്പൂതിരി, ബിഡിജെഎസ് നേതാവ് അരിമ്പ്ര വിജയന് എന്നിവരുടെ വീടുകളില്‍ എത്തി സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: