മാഡ്രിഡ്: സമീപകാല ഫുട്ബോള്‍ കണ്ട അത്യധികം ആവേശകരമായ മത്സരത്തില്‍ സ്പാനിഷ് വമ്പന്‍ ടീം റയല്‍ മാഡ്രിഡ് ജര്‍മന്‍ ക്ലബ്ബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ തോല്‍പ്പിച്ചു.
ഇന്നലെ നടന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തിന്റെ ആദ്യ പകുതിയില്‍ രണ്ട് ഗോള്‍ പിന്നില്‍ നിന്ന റയല്‍ രണ്ടാം പകുതിയില്‍ അഞ്ച് ഗോള്‍ തിരിച്ചടിച്ചാണ് സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ മത്സരം സ്വന്തമാക്കിയത്. വിനീഷ്യസ് ജൂനിയറിന്റെ ഹാട്രിക് കൂടി ചേര്‍ന്നപ്പോള്‍ മത്സരത്തിന് ഇരട്ടിമധുരമായി.
മത്സരം 5-2ന് റയല്‍ മാഡ്രിഡ് ആണ് ജയിച്ചതെങ്കിലും ഡോര്‍ട്ട്മുണ്ടും മികച്ച പ്രകടനം പുറത്തെടുത്തു. സ്കോറിലെ വ്യത്യാസമൊഴികെ കളിയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നില്ക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ആധിപത്യം സമ്പൂര്‍ണമായും ഡോര്‍ട്ട്മുണ്ട് ആധിപത്യമായിരുന്നു. റയല്‍ തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഡോര്‍ട്ട് മുണ്ട് നേടിയ ആദ്യ രണ്ട് ഗോളും കണ്ണഞ്ചിപ്പിക്കുന്ന നീക്കത്തിനൊടുവിലായിരുന്നു. ചാരുതയാര്‍ന്ന മുന്നേറ്റത്തിനൊടുവിലാണ് രണ്ട് ഗോളുകളും പിറന്നത്. ഈ സമയമത്രയും റയല്‍ ചിത്രത്തിലേ ഉണ്ടായിരുന്നില്ല. 30-ാം മിനിറ്റില്‍ ഡോന്യെല് മാലനും നാല് മിനിറ്റ് ശേഷം ജാമീ ഗിട്ടെന്സും നേടിയ ഗോളുകളിലാണ് റയല്‍ താരങ്ങളും ആരാധകരും സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടുങ്ങിയത്.
രണ്ടാം പകുതിയില്‍ ആധിപത്യം റയല്‍ ഏറ്റെടുക്കുന്ന കാഴ്ച്ചയാണ് കണ്ടത്. അതിവേഗത്തിലുള്ള നീക്കത്തിലൂടെയാണ് ഡോര്‍ട്ട്മുണ്ടിന്റെ മികവിനെ റയല്‍ അതിജീവിച്ചത്. 60-ാം മിനിറ്റില്‍ ആന്റോണിയോ റുഡീഗറിലൂടെ റയല്‍ ആദ്യ തിരിച്ചടി നല്കി. രണ്ട് മിനിറ്റിനകം വിനീഷ്യസ് ജൂനിയര്‍ കളിയിലെതന്റെ ആദ്യ ഗോള്‍ നേടി. റയല്‍ ഡോര്‍ട്ട്മുണ്ടിനൊപ്പമെത്തി. സമനില വഴങ്ങിയതോടെ ജര്‍മന്‍ ടീം വല്ലാതെ തളര്‍ന്നു. അവസരം മുതലെടുത്തുകൊണ്ടിരുന്ന റയലിനായി ലൂകാസ് വാസ്ക്വെസ് 83-ാം മിനിറ്റില്‍ റയലിന് ീഡ് നേടിക്കൊടുത്തു. പിന്നീടായിരുന്നു ഹാട്രിക്കിലേക്കുള്ള വിനീഷ്യസിന്റെ കുതിപ്പ്. 86-ാം മിനിറ്റിലും ഇന്‍ജുറി ടൈമിലുമാണ് ബ്രസീലിയന്‍ സ്ട്രൈക്കര്‍ ഗോള്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: