ഗോഗ്രാം പര്‍ഖം(മഥുര): ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡല് ബൈഠക് 25, 26 തീയതികളില്‍ മഥുര ഗോഗ്രാം പര്‍ഖമിലെ ദീന്‍ദയാല്‍ ഉപാധ്യായ ഗോ വിജ്ഞാന് അനുസന്ധാന്‍ കേന്ദ്രത്തില്‍ നടക്കും. ദീപാവലിക്ക് മുന്നോടിയായി ചേരാറുള്ള വാര്‍ഷിക ബൈഠക്കാണിതെന്ന് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ വിജയദശമി സന്ദേശത്തിലെ ആശയങ്ങളും തുടര്‍പ്രവര്‍ത്തനങ്ങളും കാര്യകാരി മണ്ഡല് ചര്‍ച്ച ചെയ്യും. കഴിഞ്ഞ മാര്‍ച്ചില്‍ ചേര്‍ന്ന പ്രതിനിധി സഭ മുന്നോട്ടുവച്ച കാര്യപരിപാടികളുടെ പുരോഗതി അവലോകനം ചെയ്യുകയും പ്രവര്ത്തനവികാസത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു. ആര്‍എസ്എസ് നൂറ് വര്‍ഷം പൂര്‍ത്തിയാക്കുന്ന 2025ലെ വിജയദശമിയോടെ സംഘടനാ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനെക്കുറിച്ചും ബൈഠക്കില്‍ ചര്‍ച്ച നടക്കും.
ശതാബ്ദി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പരിപാടികള്‍ക്ക് അന്തിമ രൂപരേഖ നല്‍കും. വിപുലമായ സമ്പര്‍ക്കങ്ങളും സാഹിത്യ വിതരണവും പരിപാടികളും സംഘടിപ്പിക്കും.
വിജയദശമി സന്ദേശത്തില്‍ സര്‍സംഘചാലക് മുന്നോട്ടുവച്ച സാമൂഹിക വിഷയങ്ങള്‍, പ്രത്യേകിച്ച് കുട്ടികളില്‍ പടരുന്ന ഇന്റര്‍നെറ്റിന്റെ പ്രതികൂല സ്വാധീനം, സമൂഹത്തില്‍ സമാധാനവും, പരസ്പര സൗഹാര്‍ദവും നിലനില്‍ക്കേണ്ടുന്നതിന്റെ ആവശ്യകത, പഞ്ചപരിവര്‍ത്തനം(സാമാജിക സമരസത, കുടുംബമൂല്യങ്ങളുടെ ബോധവല്‍ക്കരണം, പരിസ്ഥിതി സംരക്ഷണം, സ്വദേശി ജീവിതം, പൗര ധര്‍മ്മം) തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും, സുനില്‍ ആംബേക്കര്‍ പറഞ്ഞു.
ബൈഠക്കില്‍ 46 പ്രാന്തങ്ങളിലെ പ്രാന്ത സംഘചാലക്, കാര്യവാഹ്, സഹ കാര്യവാഹ്, പ്രചാരക്, സഹ പ്രചാരക് എന്നിവരടക്കം 393 പേരാണ് പങ്കെടുക്കേണ്ടത്. സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, സഹ സര്‍കാര്യവാഹുമാരായ ഡോ. കൃഷ്ണഗോപാല്‍, സി.ആര്. മുകുന്ദ, അരുണ്‍ കുമാര്‍, രാംദത്ത് ചക്രധര്‍, ആലോക് കുമാര്‍, അതുല്‍ ലിമായെ എന്നിവരും കാര്യവിഭാഗ് പ്രമുഖരും കാര്യകാരി അംഗങ്ങളും പങ്കെടുക്കും.
പശ്ചിമ ഉത്തര്‍പ്രദേശ് ക്ഷേത്ര സംഘചാലക് സൂര്യപ്രകാശ് ടോംക്, അഖില ഭാരതീയ സഹ പ്രചാര്‍ പ്രമുഖുമാരായ നരേന്ദ്ര കുമാര്‍, പ്രദീപ് ജോഷി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: