പാലക്കാട്: എല്‍ഡിഎഫും- യുഡിഎഫും പൊതുസ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചാലും പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാര്‍ വിജയിക്കുമെന്ന് ബിജെ
പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വോട്ട് യുഡിഎഫിന് മറിച്ചെന്ന് തുറന്നു സമ്മതിച്ച എ.കെ. ബാലനെ അഭിനന്ദിക്കുന്നുവെന്നും സുരേന്ദ്രന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മെട്രോമാന്‍ ഇ. ശ്രീധരന്‍ ജയിക്കേണ്ടതായിരുന്നു. അതില്ലാതാക്കിയത് ഈ അവിശുദ്ധസഖ്യമാണ്.
2021 ലെ നയം തന്നെയാണോ സിപിഎം ഉപതെരഞ്ഞെടുപ്പിലും തുടരുന്നതെന്ന് മാത്രം ഇനി അറിഞ്ഞാല്‍ മതി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ മുന്നില്‍ നിര്‍ത്തി യുഡിഎഫിന് വോട്ടുമറിക്കുകയാണ് സിപിഎം ചെയ്യുന്നത്. പാലക്കാടിന് പകരമായി ചേലക്കരയില്‍ യുഡിഎഫ് വോട്ട് എല്‍ഡിഎഫിന് കിട്ടുമോയെന്ന കാര്യമാണ് ഇനി അറിയേണ്ടത്. അതോ പണം വാങ്ങിയാണോ വോട്ട് വാങ്ങുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു.
ആത്മവിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണ് വി.ഡി. സതീശന്‍ അന്‍വറിന്റെ പിന്നാലെ പോകുന്നത്. ഇനി പോപ്പുലര്‍ ഫ്രണ്ടിന്റെയും ജമാഅത്തെ ഇസ്ലാമിയുടേയും പിന്നാലെ ഇവര്‍ പോകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
എഡിഎം നവീന്‍ബാബുവിന്റെ ആത്മഹത്യ കൊലപാതകമാണോയെന്ന സംശയം നിലനില്‍ക്കുന്നുവെന്നും കേസ് കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മരണപ്പെടുമ്പോള്‍ അദ്ദേഹം ധരിച്ചത് യാത്രയയപ്പ് ചടങ്ങിലെ വസ്ത്രം തന്നെയാണ്. അദ്ദേഹത്തിനെതിരായ പരാതി വ്യാജമാണെന്ന് തെളിഞ്ഞു.
പി.പി. ദിവ്യ ആഭ്യന്തര വകുപ്പിന്റെ സംരക്ഷണയിലാണ്. ദിവ്യയുടെ കേസില്‍ യുഡിഎഫ് ഒത്തുതീര്‍പ്പ് നയമാണ് സ്വീകരിച്ചിരിക്കുന്നത്. ദിവ്യയെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ സമരം സംസ്ഥാന വ്യാപകമാക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക