തൃശൂര്‍: തൃശൂരിലെ സ്വര്‍ണാഭരണ നിര്‍മ്മാണ കേന്ദ്രങ്ങളിലും കടകളിലും ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം റെയ്ഡ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള 700ഓളം ഉദ്യോഗസ്ഥര്‍ റെയ്ഡില്‍ പങ്കെടുക്കുന്നുണ്ട്.
രാവിലെ തുടങ്ങിയ റെയ്ഡ് രാത്രിയും തുടരുകയാണ്. കണക്കില്‍ പെടാത്ത സ്വര്‍ണാഭരണങ്ങളും രേഖകളും കണ്ടെടുത്തതായാണ് വിവരം.
നിലവില്‍ 74ഓളം സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധന. ഇതുവരെ കണക്കില്‍ പെടാത്ത 10 കിലോഗ്രാം സ്വര്‍ണം പിടികൂടിയതാണ് അറിയുന്നത്. മൊത്ത വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: