തിരുവനന്തപുരം: ഗര്‍ഭാവസ്ഥ മുതല്‍ ഭിന്നശേഷി വ്യക്തികളെ സഹായിക്കുന്ന പദ്ധതികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുള്ളതെന്ന് മന്ത്രി ഡോ.ആര് ബിന്ദു പറഞ്ഞു. സാമൂഹ്യ നീതി വകുപ്പിന് കീഴില്‍ കലാപ്രതിഭകളുടെ സംസ്ഥാന ആര്‍ട്ട് ഗ്രൂപ്പായ അനുയാത്ര റിഥം ഉദ്ഘാടനം ചെയ്യുകായിരുന്നു മന്ത്രി.
കേരള സാമൂഹ്യ സുരക്ഷാ മിഷനും കേരള ഡെവലപ്പ്മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലും സംയുക്തമായി രണ്ടു ഘട്ടമായി നടപ്പിലാക്കിയ ടാലന്റ് സെര്‍ച്ച് ഫോര്‍ യൂത്ത് വിത്ത് ഡിസെബിലിറ്റീസ് എന്ന പദ്ധതി വഴി കലാ സാഹിത്യ മേഖലകളില്‍ കഴിവും പ്രാഗത്ഭ്യവും തെളിയിച്ചിട്ടുള്ള ഭിന്നശേഷിക്കാരില്‍ നിന്ന് മികവാര്‍ന്ന പ്രകടനം കാഴ്ചവെച്ച 28 പ്രതിഭകളെ ഉള്‍പ്പെടുത്തിയാണ് അനുയാത്ര റിഥം ഒരുക്കിയത്.
ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി മാറുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികള്‍ കേരളം നടപ്പാക്കി. മുന്‍കൂട്ടി ഭിന്നശേഷി അവസ്ഥകള്‍ തിരിച്ചറിയുന്നതിനും പരിഹരിക്കുന്നതിനുമായി ഇന്റര്‍വെന്‍ഷന്‍ സെന്ററുകളും, ഡിറ്റക്ഷന്‍ സെന്ററുകളും ആരംഭിച്ചു.
ഓട്ടിസമുള്ള കുട്ടികളുടെ സ്ക്രീനിംഗിനും ഇടപെടല്‍ സേവനങ്ങള്‍ നല്കുന്നതിനുമായി അഞ്ച് മെഡിക്കല്‍ കോളേജുകളില്‍ ഓട്ടിസം സ്ക്രീംനിംഗ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇതേ സേവനം ഗ്രാമപ്രദേശങ്ങളിലും എത്തിക്കുന്നതിനായി മൊബൈല്‍ ഓട്ടിസം സ്ക്രീനിംഗ് സെന്ററുകളും ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: