കൊച്ചി: നിസ്സാരമല്ല ഭാരതീയസംഗീതം…പ്രാണനും അഗ്നിയും ചേര്‍ന്നാണ് നാദമുണ്ടാകുന്നത് എന്നാണ് സംഗീതരത്നാകരം എന്ന 13ാം നൂറ്റാണ്ടില്‍ ശാര്‍ങ് ഗദേവന് രചിക്കപ്പെട്ട പുസ്തകത്തില്‍ പറയുന്നതെന്ന് ടി.ജി. മോഹന്‍ദാസ്. ഒരു അഭിമുഖത്തിനിടയിലാണ് സാമൂഹ്യ നിരീക്ഷകനായ ടി.ജി.ഭാരതീയ സംഗീതത്തെക്കുറിച്ച് പറയുന്നത്.
“പ്രാണനില്‍ നിന്നും പുറപ്പെടുന്നതാണ് പ്രണവം. സംഗീതം ഉണ്ടാക്കണമല്ലോ എന്ന് വിചാരിച്ച് ആരും ഉണ്ടാക്കിയതല്ല ഇത്. പ്രപഞ്ചത്തിലെ തുടിപ്പ് അതിനൊരു സംഗീതമുണ്ട് എന്നും ആ തുടിപ്പിനനുസരിച്ചാണ് എല്ലാവരും ജീവിക്കുന്നതെന്നും ഉള്ള പ്രപഞ്ചവീക്ഷണമാണ് ഭാരതീയ സംഗീതത്തില്‍ നിഴലിക്കുന്നത്. നമ്മുടെ ജീവിതത്തിന് ഒരു സംഗീതവും താളവുമുണ്ട്. ആ താളം തെറ്റിയാല്‍ ഭ്രാന്തിലും മരണത്തിലും ചെന്ന് കലാശിക്കും. അതുകൊണ്ടാണ് മാനസിക വിഭ്രാന്തി ഉള്ളവരെ മനസ്സിന്റെ താളം തെറ്റി എന്ന് പറയുന്നത്”.- ടിജി പറയുന്നു.
സംഗീതരത്നാകരത്തിന്റെ അടിസ്ഥാനത്തിലാണ് ത്യാഗരാജസ്വാമികളും പുരന്ദരദാസനും മുത്തുസ്വാമിദീക്ഷിതരും ശ്യാമശാസ്ത്രിയും എല്ലാം സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ശാര്‍ങ് ദേവന്റെ സംഗീതരത്നാകരം
ഭാരതീയ സംഗീതശാസ്ത്രത്തിലെ ഏറ്റവും ആധികാരികവും പ്രാമാണികവുമായ കൃതികളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു ഗ്രന്ഥമാണ് ശാർങ്ഗദേവൻ രചിച്ച സംഗീതരത്നാകരം. അക്ഷരാർത്ഥത്തിൽ അത് സംഗീതത്തിന്റെയും നൃത്തത്തിന്റെയും കടലാണ്. സംഗീതരത്നാകരത്തിലെ അടിസ്ഥാനവ്യവസ്ഥകളാണ് പിൽക്കാലത്ത് കർണ്ണാടകസംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും ആധികാരികതത്വമായി കണക്കാക്കപ്പെട്ടിരുന്നത്. പതിമൂന്നാം നൂറ്റാണ്ടിൽ സംസ്കൃതത്തിലാണ് ശാർംഗദേവ ഈ ഗ്രന്ഥം രചിച്ചത്. ഇതാണ് ഹിന്ദുസ്ഥാനി സംഗീതത്തിനും കർണാടക സംഗീതത്തിനും അടിസ്ഥാനമാണ്. മഹാരാഷ്ട്രയിലെ ദേവഗിരിയുടെ തലസ്ഥാനമായ യാദവ രാജവംശത്തിലെ രാജാവായ സിംഘാന രണ്ടാമന്റെ (1210–1247) കൊട്ടാരത്തിന്റെ ഭാഗമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: