തിരുവനന്തപുരം: സ്ഫോടക വസ്തു ചട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി കൊണ്ടു വന്നതില്‍ ആശങ്ക രേഖപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയയ്ക്കും. മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം.
സ്ഫോടക വസ്തു ചട്ടത്തിലെ ഭേദഗതി തൃശൂര്‍ പൂരം നടത്തിപ്പിനെയടക്കം ആശങ്കയിലാക്കിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്.തൃശൂര്‍പൂരം ഉള്‍പ്പെടെ സംസ്ഥാനത്തെ ദേവാലയങ്ങളിലെ കരിമരുന്ന് പ്രയോഗത്തെ പുതിയ ഭേദഗതി പ്രതികൂലമായി ബധിക്കുമെന്നാണ് വാദം.
സംസ്ഥാനത്തിന്റെ ഉത്കണ്ഠ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. വിഷയം ഗൗരവമായി പരിഗണിക്കുന്നതിനാണ് മുഖ്യമന്ത്രി തലത്തില്‍ കേന്ദ്ര സര്‍ക്കാരിന് കത്തയക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: