Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബ്രിക്സിലേക്ക് പുതിയ രാജ്യങ്ങളെ സ്വാഗതം ചെയ്യാൻ ഇന്ത്യ തയ്യാർ : നരേന്ദ്രമോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2024, 05:16 pm IST
in World

കസാന്‍: പങ്കാളി രാജ്യങ്ങളായി ബ്രിക്‌സിലേക്ക് പുതിയ രാജ്യങ്ങളെ സ്വാഗതം ചെയ്യാന്‍ ഇന്ത്യ തയ്യാറാണെന്ന്് പ്രധാനമന്ത്രി നരേന്ദ്രമോദി.ഗ്ലോബല്‍ സൗത്ത് രാജ്യങ്ങളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും മനസ്സില്‍ സൂക്ഷിക്കണം. ബ്രിക്‌സ് ഉച്ചകോടിയുടെ സമാപനസമ്മേളനത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

യുദ്ധങ്ങൾ, സാമ്പത്തിക അനിശ്ചിതത്വം, കാലാവസ്ഥാവ്യതിയാനം, ഭീകരവാദം തുടങ്ങി നിരവധി വെല്ലുവിളികൾ ലോകം അഭിമുഖീകരിക്കുന്ന സമയത്താണ് നമ്മുടെ കൂടിക്കാഴ്ച നടക്കുന്നത്. വടക്ക്-തെക്ക് വിഭജനത്തെയും കിഴക്ക്-പടിഞ്ഞാറ് വിഭജനത്തെയുംകുറിച്ച് ലോകം സംസാരിക്കുന്നു.

പണപ്പെരുപ്പം തടയൽ, ഭക്ഷ്യസുരക്ഷ ഉറപ്പാക്കൽ, ഊർജസുരക്ഷ, ആരോഗ്യസുരക്ഷ, ജലസുരക്ഷ എന്നിവ ലോകത്തിലെ എല്ലാ രാജ്യങ്ങളും മുൻഗണന നൽകുന്ന കാര്യങ്ങളാണ്.

സാങ്കേതികവിദ്യയുടെ ഈ കാലഘട്ടത്തിൽ, സൈബർ ഡീപ്‌ഫേക്ക്, വ്യാജമായ വിവരങ്ങൾ എന്നിങ്ങനെയുള്ള പുതിയ വെല്ലുവിളികൾ ഉയർന്നുവന്നിട്ടുണ്ട്.

അത്തരമൊരു സമയത്ത്, ബ്രിക്സിൽ വലിയ പ്രതീക്ഷകളാണുള്ളത്. വൈവിധ്യമാർന്നതും ഏവരെയും ഉൾക്കൊള്ളുന്നതുമായ വേദി എന്ന നിലയിൽ എല്ലാ മേഖലകളിലും ബ്രിക്സിന് മികച്ച പങ്ക് വഹിക്കാനാകുമെന്ന്  വിശ്വസിക്കുന്നു.

ഇക്കാര്യത്തിൽ, നമ്മുടെ സമീപനം ജനകേന്ദ്രീകൃതമായി തുടരണം. ഭിന്നിപ്പിക്കലിനുള്ള സംഘടനയല്ല ബ്രിക്സ്; മറിച്ച്, മാനവികതയുടെ താൽപ്പര്യങ്ങൾക്കായി പ്രവർത്തിക്കുന്ന ഒന്നാണ് ഇതെന്ന സന്ദേശം നാം ലോകത്തിന് നൽകണം.

നാം പിന്തുണയ്‌ക്കുന്നത് സംഭാഷണത്തെയും നയതന്ത്രത്തെയുമാണ്; യുദ്ധത്തെയല്ല. കോവിഡ് പോലൊരു വെല്ലുവിളിയെ ഒരുമിച്ച് മറികടക്കാൻ കഴിഞ്ഞതുപോലെ, ഭാവിതലമുറകൾക്ക് സുരക്ഷിതവും കരുത്തുറ്റതും സമൃദ്ധവുമായ ഭാവി ഉറപ്പാക്കാൻ പുതിയ അവസരങ്ങൾ സൃഷ്ടിക്കാൻ നമുക്കു തീർച്ചയായും കഴിയും.

ഭീകരവാദത്തെയും അതിനുള്ള ധനസഹായത്തെയും പ്രതിരോധിക്കുന്നതിന്, നമുക്ക് എല്ലാവരുടെയും ഏകമനസ്സുള്ള, ഉറച്ച പിന്തുണ ആവശ്യമാണ്. ഗൗരവമേറിയ ഈ വിഷയത്തിൽ ഇരട്ടത്താപ്പിന് സ്ഥാനമില്ല. നമ്മുടെ രാജ്യങ്ങളിലെ യുവാക്കൾ ഭീകരവാദത്തിന്റെ ഭാഗമാകുന്നതു തടയാൻ  സജീവമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.

അന്താരാഷ്‌ട്ര ഭീകരതയെക്കുറിച്ചുള്ള സമഗ്ര കൺവെൻഷന്റെ കാര്യത്തിൽ യുഎന്നിൽ ദീർഘകാലമായി നിലനിൽക്കുന്ന വിഷയത്തിൽ  ഒരുമിച്ച് പ്രവർത്തിക്കണം.

അതുപോലെ, സൈബർ സുരക്ഷയ്‌ക്കും സുരക്ഷിതമായ നിർമിതബുദ്ധിക്കുമായുള്ള ആഗോള ചട്ടങ്ങളിൽ നാം പ്രവർത്തിക്കേണ്ടതുണ്ട്.

പങ്കാളി രാജ്യങ്ങളായി ബ്രിക്സിലേക്ക് പുതിയ രാജ്യങ്ങളെ സ്വാഗതം ചെയ്യാൻ ഇന്ത്യ തയ്യാറാണ്.

ഇക്കാര്യത്തിൽ എല്ലാ തീരുമാനങ്ങളും സമവായത്തിലൂടെയാകണം. ബ്രിക്സ് സ്ഥാപക അംഗങ്ങളുടെ അഭിപ്രായങ്ങൾ മാനിക്കണം. ജൊഹാനസ്‌ബർഗ് ഉച്ചകോടിയിൽ സ്വീകരിച്ച മാർഗനിർദേശക തത്വങ്ങൾ, മാനദണ്ഡങ്ങൾ, നടപടിക്രമങ്ങൾ എന്നിവ എല്ലാ അംഗങ്ങളും പങ്കാളികളാകുന്ന രാജ്യങ്ങളും പാലിക്കേണ്ടതുണ്ട്.

കാലത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്താൻ തയ്യാറാകുന്ന സംഘടനയാണ് ബ്രിക്സ്. ലോകത്തിന് നമ്മുടെ സ്വന്തം മാതൃക നൽകുന്നതിലൂടെ, ആഗോള സ്ഥാപനങ്ങളുടെ പരിഷ്‌കരണങ്ങൾക്കായി നാം കൂട്ടായും ഐക്യത്തോടെയും ശബ്ദമുയർത്തണം.

യുഎൻ രക്ഷാസമിതി, ബഹുരാഷ്‌ട്ര വികസന ബാങ്കുകൾ, ഡബ്ല്യുടിഒ തുടങ്ങിയ ആഗോള സ്ഥാപനങ്ങളിലെ പരിഷ്കാരങ്ങളിൽ സമയബന്ധിതമായി നാം മുന്നോട്ടുപോകണം.

ബ്രിക്സിൽ നമ്മുടെ ശ്രമങ്ങൾ മുന്നോട്ടുകൊണ്ടുപോകുമ്പോൾ, ആഗോള സ്ഥാപനങ്ങളെ പരിഷ്കരിക്കാൻ ആഗ്രഹിക്കുന്ന ഒന്നായി കണക്കാക്കപ്പെടുന്നതിനുപകരം അവയെ മാറ്റിസ്ഥാപിക്കാൻ ശ്രമിക്കുന്ന ഒന്നെന്ന പ്രതിച്ഛായ ഈ സംഘടന നേടിയെടുക്കുന്നില്ലെന്ന് ഉറപ്പാക്കാൻ നാം ശ്രദ്ധിക്കണം.

ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും മനസ്സിൽ സൂക്ഷിക്കണം. നമ്മുടെ ‘വോയ്‌സ് ഓഫ് ഗ്ലോബൽ സൗത്ത്’ ഉച്ചകോടിയിലും ജി 20 അധ്യക്ഷതയിലും ഇന്ത്യ ഈ രാജ്യങ്ങളുടെ ശബ്ദം ആഗോള വേദിയിൽ ഉയർത്തി. ബ്രിക്സിന്റെ കീഴിലും ഈ ശ്രമങ്ങൾക്കു കരുത്തേകുന്നതിൽ എനിക്ക് സന്തോഷമുണ്ട്. കഴിഞ്ഞ വർഷം ആഫ്രിക്കയിലെ രാജ്യങ്ങളെ ബ്രിക്സിൽ ഉൾപ്പെടുത്തിയിരുന്നു.

ഈ വർഷവും നിരവധി ഗ്ലോബൽ സൗത്ത് രാജ്യങ്ങളെ റഷ്യ ക്ഷണിച്ചിട്ടുണ്ട്.

വ്യത്യസ്ത വീക്ഷണങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും സംഗമം സൃഷ്‌ടിച്ച ബ്രിക്സ് കൂട്ടായ്‌മ, ലോകത്തിന് പ്രചോദനത്തിന്റെ ഉറവിടമാകുകയും ക്രിയാത്മക സഹകരണം വളർത്തുകയും ചെയ്യുന്നു.

നമ്മുടെ വൈവിധ്യം, പരസ്പരബഹുമാനം, സമവായത്തിന്റെ അടിസ്ഥാനത്തിൽ മുന്നോട്ടുപോകുന്ന പാരമ്പര്യം എന്നിവയാണ് നമ്മുടെ സഹകരണത്തിന്റെ അടിസ്ഥാനം. നമ്മുടെ ഈ ഗുണവും നമ്മുടെ ബ്രിക്സ് മനോഭാവവും മറ്റ് രാജ്യങ്ങളെയും ഈ വേദിയിലേക്ക് ആകർഷിക്കുന്നു. വരുംകാലങ്ങളിൽ നാം ഒരുമിച്ച് ഈ അതുല്യമായ വേദി സംഭാഷണത്തിനും സഹകരണത്തിനും ഏകോപനത്തിനും മാതൃകയാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

ഇക്കാര്യത്തിൽ, ബ്രിക്സിന്റെ സ്ഥാപക അംഗമെന്ന നിലയിൽ, ഇന്ത്യ എല്ലായ്‌പ്പോഴും അതിന്റെ ഉത്തരവാദിത്വങ്ങൾ തുടർന്നും  നിറവേറ്റും. പ്രധാനമന്ത്രി പറഞ്ഞു.

https://x.com/i/broadcasts/1dRJZdPbVXQKB

Tags: modiBRICS SummitRussiaKazan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

Screenshot
Kerala

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം, 1199-ലെ പുതുവർഷം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.