Kerala

ദീപാവലി യാത്രാതിരക്ക്; ബെംഗളൂരു-കൊച്ചുവേളി അൺറിസർവ്ഡ് അന്ത്യോദയ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു

Published by

തിരുവനന്തപുരം: : ദീപാവലിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് നവംബർ 4ന് കൊച്ചുവേളിയിൽ നിന്നും ബെംഗളൂരുവിലേക്ക്  സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു. അൺറിസർവ്ഡ് അന്ത്യോദയ ട്രെയിൻ ആണ് അനുവദിച്ചത്.

കൊച്ചുവേളിയിൽ നിന്നും നവംബർ 4 ന് വൈകിട്ട് 6.05 പുറപ്പെടുന്ന ട്രെയിൻ പിറ്റെ ദിവസം രാവിലെ 10.55 ന് ബൈയ്യപ്പനഹള്ളിയിലെത്തും.

14 സെക്കൻഡ് ക്ലാസ് കോച്ചുകളും ഒരു ഭിന്നശേഷിക്കാർക്കുള്ള കോച്ചുകളുമുള്ള ട്രെയിനിന് സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചെങ്ങന്നൂർ, കായംകുളം, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ ഉണ്ട്.

എസ്.എം.വി.ടി ബൈയ്യപ്പനഹള്ളി – കൊച്ചുവേളി സ്പെഷ്യൽ ( 06040) നവംബർ 5ന് ഉച്ചയ്‌ക്ക് 12.45 ന് ബൈയ്യപ്പനഹള്ളിയിൽ നിന്ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 5 ന് കൊച്ചുവേളിയിലെത്തും.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക