ഭൂവനേശ്വര്‍: സ്വന്തം തട്ടകത്തില്‍ ഈസ്റ്റ് ബംഗാള്‍ എഫ്‌സിയെ തോല്‍പ്പിച്ച് ഓഡീഷ എഫ്‌സി. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഓഡീഷ വിജയിച്ചത്.
ബംഗാളിനെ കരുത്തന്‍ ടീം ഈസ്റ്റ് ബംഗാളിന് സീസണില്‍ ഇതുവരെ ഒരു മത്സരം പോലും ജയിക്കാനായിട്ടില്ല. മത്സരത്തിന്റെ 22-ാം മിനിറ്റില്‍ റോയ് കൃഷ്ണയിലൂടെ ഓഡീഷ ആദ്യ ഗോള്‍ നേടി. ഇതിനെതിരെ ആദ്യ പകുതി പിരിയും മുമ്പേ ഈസ്റ്റ് ബംഗാള്‍ ഗോളടിച്ചതാണ്. മുന്‍ ബ്ലാസ്‌റ്റേഴ്‌സ് സ്‌ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്റക്കോസ് ആണ് ഈസ്റ്റ് ബംഗാളിനായി സമനില ഗോള്‍ നേടിയത്.
രണ്ടാം പകുതിയില്‍ മോര്‍ട്ടാദാ ഫാള്‍ ആണ് ഓഡീഷയ്‌ക്ക് വിജയഗോള്‍ നേടിക്കൊടുത്തത്. മത്സരത്തിന്റെ 69-ാം മിനിറ്റിലായിരുന്നു ഒഡീഷയുടെ രണ്ടാം ഗോള്‍.
മത്സരത്തിന് 76 മിനിറ്റായപ്പോള്‍ പ്രോവാറ്റ് ലാക്ര ചുവപ്പ് കാര്‍ട് കിട്ടി പുറത്തുപോയത് ഈസ്റ്റ് ബംഗാളിന് കൂടുതല്‍ തിരിച്ചടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക