കണ്ണൂര്‍ : എ ഡി എം നവീന്‍ ബാബുവിനെതിരെ കൈക്കൂലി പരാതി നല്‍കിയ പ്രശാന്തന് മെമ്മോ. പരിയാരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ആണ് മെമ്മോ നല്‍കിയത്.
ബുധനാഴ്ച ഉച്ചയ്‌ക്ക് മുമ്പ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ജോയിന്റ് ഡയറക്ടര്‍ക്ക് മുന്നിലാണ് ഹാജരാകേണ്ടത്. രേഖകളുമായി എത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
മെഡിക്കല്‍ കോളേജ് ജീവനക്കാരന്റെ കൈവശം മെമ്മോ കൊടുത്തു വിടുകയായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജിലെ താത്കാലിക ജീവനക്കാരനാണ് പ്രശാന്തന്‍.
പ്രശാന്തന്‍ ഇനി പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യില്ലെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞിരുന്നു. നവീന്‍ ബാബു പെട്രോള്‍ പമ്പിന് എന്‍ ഒ സി ന്ല്‍കാന്‍ കൈക്കൂലി വാങ്ങിയെന്ന് കാട്ടി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലെ പ്രശാന്തന്റെ ഒപ്പ് വ്യാജമാണെന്നതിന് തെളിവ് പുറത്തു വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: