തിരുവനന്തപുരം: സാമൂഹ്യ പ്രാധാന്യമുള്ള പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പ്രൊജക്ടുകള്‍, അക്കാദമിക – വ്യവസായിക സഹകരണം എന്നിവയിലൂടെ വിദ്യാര്‍ഥികളെ മികച്ച ഉദ്യോഗാര്ഥികളാക്കുക, എന്‍ജിനിയറിങ് വിദ്യാര്‍ഥികളുടെ തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ കേരള ഡെവലപ്മെന്റ് ആന്റ് ഇന്നൊവേഷന് സ്ട്രാറ്റജിക് കൗണ്‍സിലും (കെ-ഡിസ്ക്) എപിജെ അബ്ദുള്‍ കലാം സാങ്കേതികശാസ്ത്ര സര്‍വകലാശാലയും ധാരണപത്രം ഒപ്പുവെച്ചു.
വ്യാവസായിക മേഖലയുമായി ബന്ധപ്പെട്ട പഠന വിഷയങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പ്രായോഗിക പരിശീലനം കെ-ഡിസ്ക് വഴി നല്‍കാനും ധാരണയായി. സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത കോളേജുകളും വ്യവസായങ്ങളും തമ്മിലുള്ള പങ്കാളിത്തം സമന്വയിപ്പിക്കുന്നതിനൊപ്പം, പ്രോജക്ടുകള്‍, ഇന്റേണ്‍ഷിപ്പുകള്‍, അധ്യാപക പരിശീലന പ്രോഗ്രാമുകള്‍ എന്നിവ ഇതിലൂടെ സാധ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: