തിരുവനന്തപുരം: നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും മുമ്പുതന്നെ പരാജയം സമ്മതിച്ച് എല്‍ഡിഎഫ്. ഉപ തിരഞ്ഞെടുപ്പുകള്‍ സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്റെ പ്രതികരണം. സംസ്ഥാന ഭരണത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് പോലും ബോധ്യമില്ലെന്ന അവസ്ഥയാണ്.
ഉപതെരഞ്ഞെടുപ്പു ഫലം സര്‍ക്കാരും മുന്നണിയും പരിശോധിക്കും. പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന് മുന്‍പ് സര്‍ക്കാരിനെയും എല്‍ഡിഎഫ് നേതാക്കളെയും കടന്നാക്രമിച്ചത് രാഷ്ട്രീയ നിലപാടിന്റെ ഭാഗമായിട്ടാണെന്ന് അദ്ദേഹം പറയുന്നു. അതില്‍ നിന്ന് അദ്ദേഹം മാറി. അക്കാര്യത്തിലുള്ള വിശദീകരണം ബോധ്യപ്പെട്ടിട്ടുണ്ട്. പാലക്കാട്ട് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷാഫി പറമ്പിലിന് വോട്ട് ചെയ്യണം എന്ന നിലപാട് സിപിഎം എടുത്തിട്ടില്ലെന്നും കണ്‍വീനര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: