മോസ്‌കോ: ബ്രിക്‌സ് ഉച്ചകോടിക്കായി റഷ്യയിലെ പൈതൃക നഗരമായ കസാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക് ഗംഭീര സ്വീകരണം . കൃഷ്ണഭജന ആലപിച്ചാണ് മോദിയെ റഷ്യൻ പൗരന്മാർ സ്വീകരിച്ചത് . രണ്ട് രാജ്യങ്ങൾക്കിടയിലുള്ള ആത്മീയത, സാംസ്കാരിക പൈതൃക ബന്ധത്തെ എടുത്തു കാട്ടുന്നതായിരുന്നു മോദിയ്‌ക്ക് നൽകിയ സ്വീകരണം .
കസാനിലെ ഹോട്ടൽ കോർസ്റ്റണിൽ ഇന്ത്യൻ പ്രവാസി സമൂഹവുമായും പ്രധാനമന്ത്രി സംവദിച്ചു. റഷ്യൻ കലാകാരന്മാരുടെ നൃത്ത പ്രകടനത്തിനും പ്രധാനമന്ത്രി സാക്ഷ്യം വഹിച്ചു. “ഞങ്ങൾ വളരെ ആവേശഭരിതരാണ്. ഏകദേശം മൂന്ന് മാസത്തോളം ഞങ്ങൾ ഈ നൃത്തത്തിനായി റിഹേഴ്‌സൽ ചെയ്തു. ഇവിടെ എല്ലാവർക്കും പ്രധാനമന്ത്രി മോദിയെ ശരിക്കും ഇഷ്ടമാണ്. അദ്ദേഹം ഞങ്ങൾ നല്ല നർത്തകരാണെന്ന് പറഞ്ഞ സന്തോഷമാണ് എല്ലാവർക്കും ‘ റഷ്യൻ കലാകാരികളിലൊരാൾ പറഞ്ഞു.
അതേസമയം റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി മോദി ഉഭയകക്ഷി ചര്‍ച്ച നടത്തി. യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കണമെന്നും സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഇതിനായി സഹകരിക്കാന്‍ ഇന്ത്യ തയ്യാറാണെന്നും മോദി വ്യക്തമാക്കിയിട്ടുണ്ട്.
WATCH: Russian nationals sing Krishna Bhajan before Prime Minister Narendra Modi, as they welcome him to Kazan, Russia.#BRICSSummitWithIndiaTV #PMModi #PMModiInRussia #PMModiInKazan #BRICS #BRICS2024 pic.twitter.com/pSNyoWpWOl
— IndiaTV English (@indiatv) October 22, 2024
പ്രതികരിക്കാൻ ഇവിടെ എഴുതുക: