ഇന്ന് പ്രായഭേദമന്യേ എല്ലാവരിലും കണ്ട് വരുന്ന ഒന്നാണ് പ്രമേഹം. പ്രമേഹ രോഗികള്‍ ഒന്നാമതായി ശ്രദ്ധിക്കേണ്ട കാര്യമാണ് ഭക്ഷണ ക്രമീകരണം. അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇന്‍ഡക്സ് കുറഞ്ഞ ഭക്ഷണങ്ങളാണ് പ്രമേഹ രോഗികള്‍ കഴിക്കേണ്ടത്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്‍ ഡയറ്റില്‍ ഇതിന് സഹായിക്കുന്ന ഭക്ഷണം ഉള്‍പ്പെടുത്തുന്നതാണ് ഏറ്റവും നല്ലത്. ശരിയായ രീതിയില്‍ ആരോഗ്യം മെച്ചപ്പെടുത്തിയെടുക്കുന്നതിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.
1. ബെറി പഴങ്ങള്‍
സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി, റാസ്ബെറി തുടങ്ങിയ ബെറി പഴങ്ങളുടെ ഗ്ലൈസെമിക് സൂചിക വളരെ കുറവാണ്. കൂടാതെ ഇവയില്‍ ഫൈബറും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
2. നട്സ്
പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിനുകളും ധാതുക്കളും ഫൈബറും അടങ്ങിയ ബദാം, നിലക്കടല തുടങ്ങിയ നട്സുകള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
3. ചീര
ഫൈബര്‍ അടങ്ങിയതും കലോറി കുറഞ്ഞതുമായ ചീര കഴിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും.
4. കാപ്സിക്കം
കാപ്സിക്കം അഥവാ ബെല്‍ പെപ്പര്‍ കഴിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും.
5. വെണ്ടയ്ക്ക
ഫൈബര്‍ അടങ്ങിയ വെണ്ടയ്ക്ക കഴിക്കുന്നതും ഗ്ലൂക്കോസ് നില നിയന്ത്രിച്ചുനിര്‍ത്താന്‍ സഹായിക്കും. വെണ്ടയ്ക്കയുടെ ഗ്ലൈസെമിക് ഇന്‍ഡക്സും കുറവാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് വെണ്ടയ്ക്ക കഴിക്കാം.
6. പാവയ്ക്ക
പാവയ്ക്കയില്‍ നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയരാതെ നിലനിര്‍ത്താന്‍ സഹായിക്കും.
7. പയറുവര്‍ഗങ്ങള്‍
ഫൈബറും പ്രോട്ടീനും അടങ്ങിയ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: