തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രത്തിലെ ഏറ്റവും വലിയ വിലയില്‍ തുടര്‍ന്ന് സ്വര്‍ണവില. ഇന്നലെ പവന് 160 രൂപ വര്‍ധിച്ചാണ് സ്വര്‍ണവില റെക്കോര്‍ഡ് വിലയിലേക്ക് എത്തിയത്. ഇന്നും അതെ വിലയിലാണ് വ്യാപാരം നടക്കുന്നത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 58,400 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 7,300 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 6,025 രൂപയാണ്. വെള്ളിയുടെ വില ഇന്നും ഉയര്‍ന്നിട്ടുണ്ട്.ഒരു രൂപ വര്‍ധിച്ച് ഒരു ഗ്രാം വെള്ളിയുടെ വില 105 രൂപയായി
പ്രതികരിക്കാൻ ഇവിടെ എഴുതുക