World

ഭൂമിയെ ലക്ഷ്യം വച്ച് വീണ്ടും ഛിന്നഗ്രഹം; നിരീക്ഷണം ശക്തമാക്കി നാസ

Published by

ഭൂമിയെ ലക്ഷ്യമിട്ട് വീണ്ടും ഛിന്നഗ്രഹമെത്തുന്നുവെന്ന അറിയിപ്പുമായി നാസ. 2002 എന്‍.വി 16 എന്ന ഛിന്നഗ്രഹമാണ് ഈ മാസം 24-ന് ഭൂമിക്ക് അരികിലൂടെ സഞ്ചരിക്കുകയെന്നാണ് നാസയുടെ കണ്ടെത്തല്‍. ഛിന്നഗ്രഹത്തിന്റെ സഞ്ചാരം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ അറിയിച്ചു. 24 ന് രാത്രി 9 മണിയോടെയാകും ഛിന്നഗ്രഹം ഭൂമിയ്‌ക്ക് അരികില്‍ എത്തുക എന്നാണ് വിലയിരുത്തല്‍.

ഭൂമിയില്‍ നിന്നും 45.2 ലക്ഷം കിലോ മീറ്റര്‍ അകലെ കൂടിയാകും ഛിന്നഗ്രഹം കടന്നുപോകുക. 580 അടിയാണ് ഛിന്നഗ്രഹത്തിന്റെ വലിപ്പം. മണിക്കൂറില്‍ 17542 കിലോമീറ്റര്‍ വേഗതയിലാണ് ഛിന്നഗ്രഹത്തിന്റെ സഞ്ചാരം. ഭൂമിയില്‍ നിന്നും സുരക്ഷിത അകലത്തിലൂടെയാകും ഛിന്നഗ്രഹത്തിന്റെ സഞ്ചാരപാത. സഞ്ചാര പാതയില്‍ എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്നതാണ് നാസ നിരീക്ഷിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: WorldNASA