ലഖ്‌നൗ: വധു പാകിസ്ഥാനില്‍ നിന്നാണ്, കല്യാണം ഓണ്‍ലൈനിലാണ്…. ഉത്തര്‍പ്രദേശിലെ ജൗന്‍പൂര്‍ കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ തഹ്‌സീന്‍ ഷാഹിദിന്റെ മകന്‍ മുഹമ്മദ് അബ്ബാസ് ഹൈദറാണ് ലാഹോറില്‍ നിന്നുള്ള ആന്‍ഡ്‌ലീപ് സഹ്‌റയെ നിക്കാഹ് ചെയ്തത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ കാരണം വരന് വിസയ്‌ക്ക് അപേക്ഷിച്ചിട്ടും അത് നേടാന്‍ കഴിഞ്ഞില്ല. ഇതേത്തുടര്‍ന്നാണ് കല്യാണം ഓണ്‍ലൈന്‍ വഴിയാക്കിയത്. വധുവിന്റെ അമ്മ റാണ യാസ്മിന്‍ സെയ്ദി അസുഖബാധിതയായി ആശുപത്രിയിലായതും കാരണമായി. സഹ്‌റയുടെ കുടുംബം ലാഹോറില്‍ നിന്നാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. ഇരുഭാഗത്തുമുള്ള മൗലാനമാര്‍ക്ക് ഒരുമിച്ച് ചടങ്ങ് നടത്താനാകുമെന്ന സാഹചര്യത്തില്‍ ഓണ്‍ലൈനില്‍ കല്യാണമാകുന്നതില്‍ തെറ്റില്ലെന്ന് ഷിയാ വിഭാഗം നേതാവ് മൗലാന മൗലാന മഹ്ഫൂസുല്‍ ഹസന്‍ ഖാന്‍ പറഞ്ഞു.
സഹ്‌റയ്‌ക്ക് ബുദ്ധിമുട്ടില്ലാതെ വിസ വേഗത്തില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഹൈദര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ബിജെപി എംഎല്‍സി ബ്രിജേഷ് സിങ് പ്രിഷു അടക്കമുള്ള നേതാക്കളും ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: