Entertainment

സ്ത്രീ ശാപമുള്ള സ്ഥലമാണ് ഉദയ സ്റ്റുഡിയോ എന്ന് ജ്യോത്സ്യന്‍:വാങ്ങിയ ആള്‍ മരിച്ചു

Published by

കേരളത്തിലെ ആദ്യ സിനിമാ നിര്‍മ്മാണ സ്റ്റുഡിയോയിരുന്നു ഉദയ. എന്നാല്‍ പിന്നീട് വന്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ സ്റ്റുഡിയോയുടെ തകര്‍ച്ചയ്‌ക്ക് പിന്നില്‍ സ്ത്രീ ശാപമുണ്ട് എന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. നടി വിജയശ്രീയുടെ മരണവുമായി ബന്ധപ്പെട്ട ഗോസിപ്പുകള്‍ ആയിരുന്നു എത്തിയത്. 21-ാം വയസില്‍ വിജയശ്രീ ആത്മഹത്യ ചെയ്യുകയായിരുന്നു.

 

പൊന്നാപുരം കോട്ട എന്ന സിനിമ ചിത്രീകരിക്കുന്നതിനിടെ നടിയുടെ വസ്ത്രം അഴിഞ്ഞ് വീഴുകയും നടിയുടെ നഗ്‌നത ഉള്‍പ്പെടുത്തി സിനിമ റിലീസ് ചെയ്യുകയും ചെയ്തു. ആ രംഗം ഒഴിവാക്കണമെന്ന് വിജയശ്രീ ആവശ്യപ്പെട്ടെങ്കിലും റിലീസ് ചെയ്ത് രണ്ടാഴ്ചയ്‌ക്ക് ശേഷമാണ് അത് ഒഴിവാക്കിയത്. ഇതില്‍ മനംനൊന്താണ് നടി ആത്മഹത്യ ചെയ്തത്. ഉദയ സ്റ്റുഡിയോ വിറ്റതിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

 

കുഞ്ചാക്കോയുടെ മകന്‍ ബോബന്‍ കുഞ്ചാക്കോയാണ് സ്റ്റുഡിയോ വില്‍ക്കുന്നത്. ദുബായിലുള്ള ഒരു സ്വര്‍ണ ബിസിനസുകാരന്‍ സ്റ്റുഡിയോയുടെ ഒരു ഓഹരി വാങ്ങാന്‍ തയ്യാറായി. എന്നാല്‍ തന്റെ ജ്യോത്സ്യനോട് ചോദിച്ചിട്ടേ വാങ്ങൂ എന്ന് അയാള്‍ പറഞ്ഞു. ജോത്സ്യന്‍ വരുന്ന ദിവസം താന്‍ കാറുമായി എയര്‍പോര്‍ട്ടില്‍ ചെന്നു. ജ്യോത്സ്യനെയും കൊണ്ട് സ്റ്റുഡിയോയില്‍ പോയി.

 

അയാളുടെ കൈയ്യില്‍ ഒരു ചെറിയ വടിയുണ്ട്. അയാള്‍ വടിയുമായി അങ്ങോട്ടും ഇങ്ങോട്ടും നടന്നു. പത്തിരുപത് മിനുട്ടോളം അദ്ദേഹം പല ദിക്കുകളിലേക്ക് നടന്നു. പറമ്പ് മുഴുവന്‍ ഓടി നടന്ന ശേഷം കിതച്ച് കൊണ്ട് പരിഭ്രാന്തനായി വന്നു. ഇവിടെ ഒരു സ്ത്രീയുടെ നിലവിളി കേള്‍ക്കുന്നു, കുറേ തേങ്ങലുകള്‍ വേറെയും കേള്‍ക്കുന്നു, ഇത് സ്ത്രീ ശാപമുള്ള സ്ഥലമാണ്, ഇത് എടുക്കുന്നവന്‍ ആറ് മാസത്തില്‍ കൂടുതല്‍ ജീവിക്കില്ല എന്നയാള്‍ പറഞ്ഞു.

ഈ വിവരം ബോബച്ചനോട് ഞാന്‍ പറഞ്ഞില്ല. ആ കച്ചവടം നടന്നില്ല. പിന്നീട് കൊച്ചിയിലുള്ള ഫിഷറീസ് ബിസിനസുകാരന്‍ സ്റ്റുഡിയോ വാങ്ങി. ഒരു ദിവസം ബോബച്ചന്‍ കൊച്ചി വരെ പോകണമെന്ന് പറഞ്ഞ് എന്നെ വിളിച്ചു. ഒരു മരണമുണ്ടെന്ന് പറഞ്ഞു. ആരാ മരിച്ചതെന്ന് ചോദിച്ചപ്പോള്‍ നമ്മുടെ സ്റ്റുഡിയോ വാങ്ങിച്ച ജോസഫാണ്, ഹാര്‍ട്ട് അറ്റാക്കായിരുന്നു 52 വയസേയുള്ളൂ എന്ന് ബോബച്ചന്‍ പറഞ്ഞു.

 

താന്‍ ഞെട്ടിത്തരിച്ചു. ആ ജോത്സ്യന്‍ പറഞ്ഞത് സത്യമായി. മരണ വീട്ടില്‍ പോയി തിരിച്ച് വരുമ്പോള്‍ ജ്യോത്സ്യന്‍ പറഞ്ഞ കാര്യങ്ങള്‍ പറഞ്ഞു. സ്റ്റുഡിയോ കൊടുത്ത് ഒഴിവാക്കിയ ശേഷമാണ് അദ്ദേഹത്തിന്റെ മകന്‍ കുഞ്ചാക്കോ ബോബന്‍ ഉയര്‍ച്ചയില്‍ നിന്നും ഉയര്‍ച്ചയിലേക്ക് വന്നത്. വിജയശ്രീയുടെ കാര്യം ബോബച്ചനോട് പലപ്പോഴും ചോദിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹം ഇതേ കുറിച്ച് ഒന്നും മിണ്ടാറില്ല എന്നാണ് ആലപ്പി അഷ്‌റഫ് പറയുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക