ഭുവനേശ്വർ : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് 100 രൂപ കൊടുത്തയച്ച് ഗ്രാമീണ സ്ത്രീ. പാർട്ടിയുടെ മെമ്പർഷിപ്പ് കാമ്പെയ്നിനിടെ ബി.ജെ.പി നേതാവ് ബൈജയന്ത് ജയ് പാണ്ഡ ഒഡീഷയിലെ സുന്ദർഗഢ് എത്തിയപ്പോഴാണ് വൈകാരികമായ സംഭവം.
‘ പ്രധാനമന്ത്രി മോദിയുടെ പ്രവർത്തനത്തെ അഭിനന്ദിക്കണമെന്നും, നന്ദി പറയാനും അഭ്യർത്ഥിച്ച് 100 രൂപ വാങ്ങാൻ ആ സ്ത്രീ നിർബന്ധിച്ചു. അത് ആവശ്യമില്ലെന്ന് പറഞ്ഞിട്ടും അവർ ചെവികൊണ്ടില്ല. ഇത് ഒഡീഷയും ഭാരതവും അനുഭവിക്കുന്ന പരിവർത്തനത്തിന്റെ പ്രതിഫലനമാണ്’, ബൈജയന്ത് ജയ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
പിന്നാലെ ‘സ്ത്രീ ശക്തി’യുടെ ഈ അനുഗ്രഹം ‘വികസിത ഇന്ത്യ’യ്ക്കായി തുടർച്ചയായി പ്രവർത്തിക്കാൻ തന്നെ പ്രചോദിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു.’ ഈ വാത്സല്യം എന്നെ വളരെയധികം ആകർഷിച്ചു. എന്നെ എപ്പോഴും അനുഗ്രഹിക്കുന്ന സ്ത്രീശക്തിയെ ഞാൻ അഭിവാദ്യം ചെയ്യുന്നു. ഒരു വികസിത ഇന്ത്യക്കായി പ്രവർത്തിക്കാൻ എനിക്ക് പ്രചോദനം ലഭിക്കുന്നത് ഈ അനുഗ്രഹം കൊണ്ടാണ്.‘ എന്നും മോദി കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: