കോഴിക്കോട്: താമരശേരിയില്‍ പുഴയില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു. താമരശേരി കോട്ടക്കുന്ന് സാലിയുടെ മകന്‍ ആദില്‍ (11) ആണ് കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങി മരിച്ചത്.
കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാനെത്തിയപ്പോഴാണ് വിദ്യാര്‍ഥി അപകടത്തില്‍ പെട്ടത്. കൂടെയുണ്ടായിരുന്നവര്‍ ആദിലിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
നിലവിളി കേട്ട് നാട്ടുകാരെത്തി പുഴയില്‍ മുങ്ങി ആദിലിനെ പുറത്തെടുത്തു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക