കണ്ണൂര്‍ : എം ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആരോപണവിധേയനായ ജില്ലാ കളക്ടര്‍ കലക്ടര്‍ അരുണ്‍ കെ.വിജയന് മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുത്ത പരിപാടിയില്‍ നിന്നും ഒഴിഞ്ഞു നിന്നു. പിണറായിയിലെ സ്കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നാണ് വിട്ടുനിന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ആണ് ചടങ്ങില്‍ പങ്കെടുക്കാതെ വിട്ടു നിന്നതെന്നാണ് അറിയുന്നത്.ആരോപണം നേരിടുന്ന ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയും പങ്കെടുക്കേണ്ട ചടങ്ങായിരുന്നു ഇത്.
നാട്ടിലേക്ക് സ്ഥലം മാറ്റം ലഭിച്ച നവീന്‍ ബാബുവിന് സഹപ്രവര്‍ത്തകര്‍ നല്കിയ യാത്ര അയപ്പ് ചടങ്ങില്‍ ക്ഷണമില്ലാതെ വലിഞ്ഞു കയറി എത്തി പി.പി.ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതില്‍ മനം നൊന്താണ് സത്യസന്ധനായ എ ഡി എം ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം. യാത്രയയപ്പു ചടങ്ങില്‍ കളക്ടര്‍ അരുണ്‍ കെ.വിജയന്റെ സാന്നിധ്യത്തിലാണ് ജി പി ദിവ്യ ആരോപണം ഉന്നയിച്ച് അപമാനിച്ചതെങ്കിലും കളകടര്‍ ഒരക്ഷരം മിണ്ടിയില്ല. കളക്ടറും ചേര്‍ന്നുളള ഗൂഡാലോചനയുടെ ഭാഗമായാണ് പി പി ദിവ്യ എത്തി ആക്ഷേപം നടത്തിയതെന്നും ആരോപണമുണ്ട്.
എന്നാല്‍ കളകടര്‍ ക്ഷണിച്ചത് പ്രകാരമാണ് ചടങ്ങില്‍ പങ്കെടുത്തതെന്നാണ് ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. എന്നാല്‍ കളകടര്‍ ഈ വാദം തളളുന്നു.
നവീന്‍ ബാബുവിന്റെ മരണത്തില്‍ അരുണ്‍ കെ.വിജയനെ സ്ഥലം മാറ്റണോ എന്നത് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണറുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം സര്‍ക്കാര്‍ തീരുമാനിക്കും. അവധിയില്‍ പോകണമെന്ന താല്പര്യം കളക്ടര്‍ അനൗദ്യോഗികമായി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. എ ഡി എമ്മിന്റെ മരണം സംബന്ധിച്ച് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍ അടുത്ത ദിവസം റവന്യു വകുപ്പിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. അതിനിടെ, കളക്ടര്‍ അരുണ്‍ കെ.വിജയന് ഇന്നലെ രാത്രി മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി കണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: