ഭോപ്പാൽ: മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെ ഒരു ചീറ്റ ഉടൻ തന്നെ പ്രസവിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ്. ഇതു സംബന്ധിച്ച വിവരം സമൂഹമാധ്യമമായ എക്സിലൂടെയാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.
‘കുനോയിൽ സന്തോഷം വരുന്നു. ചീറ്റ സംസ്ഥാനമായി അറിയപ്പെടുന്ന മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ ഒരു പെൺ ചീറ്റ ഉടൻ തന്നെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകും. ‘ചീറ്റ പ്രോജക്ടി’ന് ഇത് വലിയ നേട്ടമാണ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഈ പദ്ധതി പാരിസ്ഥിതിക സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു’. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് എക്സിൽ കുറിച്ചു.
कूनो में आने वाली हैं खुशियां…
देश के 'चीता स्टेट' मध्यप्रदेश के कूनो नेशनल पार्क में जल्द ही मादा चीता नए शावकों को जन्म देने वाली है।
यह खबर 'चीता प्रोजेक्ट' की बड़ी उपलब्धि का प्रतीक है। आदरणीय प्रधानमंत्री श्री @narendramodi जी के नेतृत्व में शुरू किया गया ये प्रोजेक्ट… pic.twitter.com/gLz8kD9HJ3
— Chief Minister, MP (@CMMadhyaPradesh) October 19, 2024
അതേസമയം കുനോ ദേശീയോദ്യാനത്തിലെ ആശ, ഗാമിനി എന്നീ ചീറ്റപ്പുലികൾക്കുണ്ടായ ഏഴ് കുഞ്ഞുങ്ങളാണ് ചെള്ള് ശല്യം നേരിടുന്നുണ്ട്. തുറന്ന വനമേഖലയിൽ വച്ച് അനസ്തേഷ്യ നൽകാനുള്ള മുൻ പരിചയം ഇല്ലാത്തതിനാൽ കുഞ്ഞുങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായാണ് അധികൃതർ വിശദമാക്കുന്നത്.
എട്ട് മാസം പ്രായമുള്ള ആശയുടെ 3 ചീറ്റക്കുഞ്ഞുങ്ങൾക്കും ആറ് മാസം പ്രായമുള്ള ഗാമിനിയുടെ 4 ചീറ്റക്കുഞ്ഞുങ്ങൾക്കും ചികിത്സ ലഭ്യമാക്കാനുള്ള നീക്കത്തിലാണ് അധികൃതരുള്ളത്. ചീറ്റക്കുഞ്ഞുങ്ങൾ തീരെ ചെറുതായതിനാൽ തന്നെ ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ് ചികിത്സാ ശ്രമം എന്നതാണ് അധികൃതർ വിശദമാക്കുന്നതെന്നാണ് റിപ്പോർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: