ന്യൂദൽഹി: മഹാരാഷ്‌ട്ര നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി മഹായുതി സഖ്യം തമ്മിലുള്ള സീറ്റ് വിഭജന ചർച്ചകൾ അവസാന ഘട്ടത്തിലാണെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അറിയിച്ചു. ബിജെപി, ശിവസേന (ഷിൻഡെ വിഭാഗം), എൻസിപി (അജിത് പവാർ വിഭാഗം) എന്നിവരടങ്ങുന്ന ഭരണകക്ഷിയായ സഖ്യം ഏറെ വിജയ പ്രതീക്ഷയോടെയാണ് തിരഞ്ഞെടുപ്പിനെ കാണുന്നത്.
ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മഹായുതിയുടെ സീറ്റ് വിഭജനം ചർച്ച ചെയ്യുകയും അനുകൂല ചർച്ചകൾ നടക്കുകയും ചെയ്തുവെന്ന് മുഖ്യമന്ത്രി ഷിൻഡെ പറഞ്ഞു. കൂടാതെ ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും സീറ്റ് വിഭജനം ഉടൻ അന്തിമമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഷിൻഡെക്ക് പുറമെ സീറ്റ് വിഭജനം സംബന്ധിച്ച ചർച്ച അവസാന ഘട്ടത്തിലാണെന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. മഹാരാഷ്‌ട്രയിൽ ബിജെപി 150-160 സീറ്റുകളിലും ശിവസേന 75-85 സീറ്റുകളിലും മത്സരിക്കുമെന്നും എൻസിപി ഏകദേശം 48-55 മണ്ഡലങ്ങളിൽ മത്സരിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: