ന്യൂദല്‍ഹി: റഷ്യ- ഉക്രൈന്‍ സംഘര്‍ഷം പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഇടപെടലുകളെ അഭിനന്ദിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍.
ചര്‍ച്ചകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരന്തരം വിഷയം ഉന്നയിക്കാറുണ്ട്. അദ്ദേഹത്തിന്റെ ആശങ്കകളെ റഷ്യ അഭിനന്ദിക്കുന്നു. പ്രധാനമന്ത്രി മോദിയുമായി സംസാരിക്കുമ്പോള്‍, ഓരോ തവണയും അദ്ദേഹം ഇക്കാര്യം ഉന്നയിക്കുകയും തന്റെ പരിഗണനകള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നു. അതിന് റഷ്യ അദ്ദേഹത്തോട് നന്ദിയുള്ളവരാണെന്നും പുടിന്‍ പറഞ്ഞു. പ്രശ്നം സമാധാനപരമായി പരിഹരിക്കാന്‍ റഷ്യയ്‌ക്ക് താല്‍പര്യമുണ്ട്. എന്നാല്‍ ചര്‍ച്ചകള്‍ അവസാനിപ്പിച്ചത് ഉക്രൈന്‍ പക്ഷമാണെന്നും പുടിന്‍ പറഞ്ഞു. ബ്രിക്‌സ് ഉച്ചകോടിയുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരുന്ന വര്‍ഷങ്ങളില്‍ ആഗോള സാമ്പത്തിക വളര്‍ച്ചയുടെ ഭൂരിഭാഗവും ബ്രിക്സ് രാജ്യങ്ങള്‍ നയിക്കുമെന്നും പുടിന്‍ അഭിപ്രായപ്പെട്ടു. ബ്രിക്സ് അംഗരാജ്യങ്ങള്‍ക്ക് ചലച്ചിത്ര നിര്‍മാണത്തിന് റഷ്യ പ്രോത്സാഹനം നല്‍കുമോ എന്ന ചോദ്യത്തിന് റഷ്യയിലെ ഭാരത സിനിമകളുടെ ജനപ്രീതി അദ്ദേഹം എടുത്തുപറഞ്ഞു. തങ്ങള്‍ക്ക് ഭാരത സിനിമകള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന ഒരു ടിവി ചാനലുണ്ട്, ബ്രിക്സ് ഫിലിം ഫെസ്റ്റിവല്‍ നടത്തുന്നു. ഭാരതത്തിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍, അവരെ റഷ്യയില്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പൊതുവായ സാഹചര്യം കണ്ടെത്താമെന്നും പുടിന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: