Kerala

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ മോഷണം: സ്ത്രീയടക്കം 3 പേരെ പൊലീസ് പിടികൂടി, സംഘത്തില്‍ ഓസ്‌ട്രേലിയന്‍ പൗരനും?

Published by

തിരുവനന്തപുരം: ശ്രീ പദ്മനാഭ ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തില്‍ പ്രതികൾ പിടിയിൽ. മൂന്ന് പേർ അടങ്ങുന്ന ഹരിയാന സ്വദേശികളുടെ സംഘമാണ് പിടിയിലായത്.

സ്ത്രീകളടക്കം സംഘത്തിലുണ്ട്. അതീവ സുരക്ഷ മേഖലയായ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിനകത്ത് കടന്നാണ് വ്യാഴാഴ്ച സംഘം മോഷണം നടത്തിയത്. പിടിയിലായ പ്രതികളെ ഉച്ചയോടെ കേരളത്തിലെത്തിക്കും.

ഹരിയാനയില്‍ നിന്ന് പിടിയിലായ സംഘത്തലവനായ ഗണേശ് ഝായ ഓസ്‌ട്രേലിയന്‍ പൗരത്വമുള്ളയാളാണ്. ഹരിയാനയിലാണ് ഇയാള്‍ ഏറെക്കാലമായി താമസിച്ചുവരുന്നതെന്നാണ് പോലീസ് ഭാഷ്യം. നിലവില്‍ പ്രതികളെ ഡല്‍ഹിയില്‍ എത്തിച്ചിട്ടുണ്ട്. ഇവിടെ നിന്ന് കേരളത്തിലേക്ക് വിമാന മാര്‍ഗം പ്രതികളെ എത്തിക്കും.

പ്രതികളുമായി തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് പ്രതികളെ എത്തിച്ച ശേഷം കടക്കും. സംസ്ഥാനത്തെ ഏറ്റവും അധികം സുരക്ഷേ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ള ക്ഷേത്രങ്ങളിലൊന്നാണ് ശ്രീ പത്മനാഭ ക്ഷേത്രം. അതിനാൽ ക്ഷേത്രത്തിലെ മോഷണം അതീവ ഗൗരവകരമായാണ് സംസ്ഥാന പൊലീസ് കരുതുന്നത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by