Kerala

ഓരോ ഹൈന്ദവ , ക്രൈസ്തവ മാതാപിതാക്കളുടെയും കണ്ണീർ ദൈവം കണ്ടു : സത്യസരണി കണ്ടുകെട്ടിയതിൽ മോദിസർക്കാരിന് നന്ദി പറഞ്ഞ് കാസ

Published by

മലപ്പുറം : പോപ്പുലർ ഫ്രണ്ടിന്റെ മലപ്പുറത്തെ മതപരിവർത്തന കേന്ദ്രമായ സത്യസരണി കണ്ടുകെട്ടിയത് കർമ്മഫലമാണെന്ന് ക്രിസ്ത്യൻ അസോസിയേഷനായ കാസ . നിരവധി ഹിന്ദു, ക്രൈസ്തവ പെൺകുട്ടികളെ മതം മാറ്റിയ സത്യസരണിയെ കുറിച്ചു മുൻപും തങ്ങൾ പറഞ്ഞിട്ടുണ്ടെന്നും കാസ പറയുന്നു. രണ്ടരവർഷം മുൻപ് മുതൽ നിരന്തരം ഈ തീവ്രവാദസ്ഥാപനത്തിനെതിരെ തങ്ങൾ നിരന്തരം പറഞ്ഞിരുന്ന കാര്യങ്ങൾ ഇപ്പോൾ നടന്നിരിക്കുന്നുവെന്നും കാസ പറയുന്നു.

ഈ ഇസ്ലാമിക തീവ്രസംഘടന മൂലം കണ്ണീരിൽ ആഴ്‌ത്തപ്പെട്ട ഓരോ ഹൈന്ദവ -ക്രൈസ്തവ മാതാപിതാക്കളുടെ കണ്ണീർ ദൈവം കണ്ടു .ഇതാണ് പറയുന്നത് കർമ്മഫലം എന്നത് ഇന്നെല്ലെങ്കിൽ നാളെ അനുഭവിക്കും . മാത്രമല്ല തൊടുപുഴ പോലെ പാലായേയും പൂർണമായി കീഴടക്കണം എന്ന് ഇസ്ലാമിക ഭീകരവാദികൾ ചിന്തിക്കുമ്പോൾ അതിനെക്കുറിച്ചൊന്നും ചിന്തയില്ലാത്തത് നമുക്ക് മാത്രമാണെന്നും കാസയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

പാലാ കീഴടക്കുന്നതിനെക്കുറിച്ച് ഇസ്ലാമിക ഭീകരവാദികൾ വളരെ മുൻപേ ചിന്തിച്ചു തുടങ്ങിയിരുന്നു. ഈഡി കണ്ടുകെട്ടിയ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന ഇസ്ലാമിക ഭീകരവാദ സംഘടനയുടെ സ്വത്തുക്കളിൽ പാലായിൽ നിന്നുള്ള വസ്തുവകകളുമുണ്ട്. അതിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ മീറ്റിംഗ് സ്ഥലവും ഉൾപ്പെടുന്നു .

‘ ഒരു നാട്ടുരാജ്യത്തിനോ രാജാവിനോ ഒരു വിഷയം ഉണ്ടാകുമ്പോൾ അത് തങ്ങളുടെ രാജ്യത്തിനുള്ളിലുള്ള വിഷയം അല്ലല്ലോ എന്ന് കരുതി കയ്യുംകെട്ടി നിൽക്കുകയും വേണ്ടിവന്നാൽ പുറകിൽകൂടി ശത്രുക്കളെ സഹായിക്കുകയും ചെയ്യുന്ന മറ്റു നാട്ടുരാജാക്കന്മാരും…….അവർ വളർത്തിക്കൊണ്ടുവന്ന ചുക്കിനും ചുണ്ണാമ്പിനും പ്രയോജനം ഉണ്ടായിട്ടില്ലാത്ത രാഷ്‌ട്രീയ പാർട്ടികളും നേതാക്കളും.

അനവധി തിരിച്ചടികൾ നേരിട്ട് തകർച്ചയുടെ വക്കിൽ എത്തിനിൽക്കുന്ന ഇന്നും അതിൽ നിന്നൊന്നും പാഠം പഠിക്കാതെ സ്വന്തം പ്രജകൾ വീടും സ്വത്തുക്കളും വിട്ടുകൊടുത്ത് തെരുവിലേക്ക് ഇറങ്ങേണ്ടി വരുമെന്നത് കണ്ടാലും സ്വന്തം രാഷ്‌ട്രീയ ബന്ധങ്ങൾക്കും സ്വകാര്യ നേട്ടങ്ങൾക്കും വേണ്ടി പ്രജകളെ വിഡ്ഢികളാക്കി വഞ്ചിച്ചുകൊണ്ട് മൂന്നാംകിട തറ കളികൾ കളിക്കുന്ന പ്രജാപതിമാരും കോനാതിരിമാരും മാടമ്പിമാരും അവർക്ക് വേണ്ടി നാടുനീളെയും സോഷ്യൽ മീഡിയയിലും യൂട്യൂബിലും പാടുന്ന പാണന്മാരും തൊള്ള പ്രാഞ്ചികളും അരി പ്രാഞ്ചികളും ഉള്ളപ്പോൾ സുഡാപ്പികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.പാലാകൾ അങ്ങിനെ ഒന്നൊന്നായി നഷ്ടപ്പെടുമെങ്കിൽ അതിന് കാരണക്കാർ നമ്മൾ തന്നെയാണെന്നും ‘ കാസ പറയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by