പത്തനംതിട്ട: നവീന്‍ ബാബുവിന്റെ മരണത്തില്‍ ആരോപണ വിധേയയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് എഡിഎമ്മിന്റെ കുടുംബം കക്ഷി ചേരും. ഇതിന്റെ നടപടികള്‍ ഉടന്‍ തന്നെ തുടങ്ങുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
നവീന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് ജില്ലാ കളക്ടര്‍ ക്ഷണിച്ചിട്ടാണ് എന്നാണ് പി.പി.ദിവ്യ നല്കിയ മുന്‍ കൂര് ജാമ്യഹര്‍ജിയില്‍ പറയുന്നത്. സംഭവദിവസം രാവിലെ നടന്ന മറ്റൊരു പരിപാടിയില്‍ കളക്ടറോടൊപ്പം പങ്കെടുത്തപ്പോഴായിരുന്നു ക്ഷണിച്ചത്.
എന്നാല്‍ മറ്റ് ഔദ്യോഗിക തിരക്കുകള്‍ ഉളളതിനാല്‍ യാത്രയയപ്പ് പരിപാടിയിലെത്താന്‍ അല്പം വൈകി. സംസാരിക്കാന്‍ ക്ഷണിച്ചത് ഡെപ്യൂട്ടി കളക്ടര്‍ ശ്രുതിയാണ്. നവീന്‍ ബാബു ഫയലുകള്‍ വൈകിപ്പിക്കുന്നു എന്ന് പലരില്‍ നിന്നും പരാതി ലഭിച്ചിരുന്നുവെന്നും ദിവ്യ പറയുന്നു.
ഈ സാഹചര്യത്തില്‍ ഫയല്‍ നീക്കം വേഗത്തിലാക്കണമെന്ന സദുദ്ദേശത്തോടെയാണ് സംസാരിച്ചതെന്നും ദിവ്യയുടെ ഹര്‍ജിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: