ന്യൂഡൽഹി ; നിരോധിത ഭീകരസംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ 56.56 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് . വിവിധ പിഎഫ്ഐ ട്രസ്റ്റുകളുടെയും സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പേരിലുള്ള 35 ഓളം സ്വത്തുക്കളാണ് കണ്ടുകെട്ടിയത് . രാജ്യത്തിനകത്തും പുറത്തും നിന്ന് അനധികൃതമായി ഫണ്ട് സ്വരൂപിച്ച് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താനും സാമ്പത്തിക സഹായം നൽകാനും പിഎഫ്ഐയും അതിന്റെ അംഗങ്ങളും ഗൂഢാലോചന നടത്തിയെന്നും ഇഡി പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ പറയുന്നു.
35.43 കോടി രൂപ വിലമതിക്കുന്ന 19 സ്ഥാവര സ്വത്തുക്കളും 21.13 കോടി രൂപ വിലമതിക്കുന്ന 16 സ്ഥാവര വസ്‌തുക്കളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നതായി ഇഡി അറിയിച്ചു. കേരളം, കർണാടക, തമിഴ്നാട്, തെലങ്കാന, ഡൽഹി, രാജസ്ഥാൻ, മഹാരാഷ്‌ട്ര, ബിഹാർ, പശ്ചിമ ബംഗാൾ, അസം, ജമ്മു കശ്മീർ, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഈ സ്വത്തുക്കൾ . ഇവ സംഘടനയുടെ വിവിധ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതായും ഇഡി വ്യക്തമാക്കി.
ഗൾഫ് രാജ്യങ്ങളിൽ നിന്നും സംഘടന ധനസമാഹരണ പ്രവർത്തനങ്ങൾ നടത്തി. വ്യാജ ദാതാക്കളിൽ നിന്ന് പണം ശേഖരിച്ചു, അത് ഹവാലയായി ഇന്ത്യയിലേക്ക് കടത്തി.പിഎഫ്ഐയുടെ 26 അംഗങ്ങളെയും പ്രവർത്തകരെയും, ഇതുവരെ ഇഡി അറസ്റ്റ് ചെയ്തിട്ടുണ്ട് .ഈ കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക