കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആരോപണം നേരിടുന്ന കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്‍ സ്ഥലമാറ്റത്തിന് ശ്രമിക്കുന്നു. സ്ഥലംമാറ്റം ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും തല്‍കാലം കണ്ണൂരില്‍ തന്നെ തുടരാനാണ് നിര്‍ദ്ദേശം ലഭിച്ചത്.
എഡിഎമ്മിന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ കളക്ടറേറ്റ് ജീവനക്കാരുടെ പ്രതിഷേധം മുന്നില്‍ കണ്ടാണ് കളക്ടറുടെ നീക്കം.എഡിഎമ്മിന്റെ മൃതദേഹത്തോടൊപ്പം പത്തനംതിട്ടയിലെത്തിയ കളക്ടര്‍ കണ്ണൂരില്‍ മടങ്ങിയെത്തിയെങ്കിലും ഓഫീസിലേക്ക് വന്നിട്ടില്ല.
കളക്ടര്‍ ഓഫീസിലെത്തിയാല്‍ ബഹിഷ്‌കരിക്കാനാണ് സിവില്‍ സ്‌റ്റേഷനിലെ ജീവനക്കാര്‍ തീരുമാനിച്ചത്.പ്രതിഷേധം ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് പൊലീസ് ജാഗ്രത പുലര്‍ത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക