കൊച്ചി: സിപിഎം നേതാവ് എം.എം.ലോറന്‍സിന്റെ മൃതദേഹം എന്തു ചെയ്യണമെന്ന വിഷയത്തില്‍ ഹൈക്കോടതി ഈ മാസം 23 ന് വിധി പറയും. നിലവില്‍ കളമശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലാണ് മൃതദേഹമുളളത്.
മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടുനല്‍കാനുള്ള തീരുമാനത്തിനെതിരെ മകള്‍ ആശ ലോറന്‍സാണ് ഹര്‍ജി നല്‍കിയത്. ലോറന്‍സിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാന്‍ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ടാണ് ആശാ ലോറന്‍സ് കോടതിയെ സമീപിച്ചത്.
മകന് എം.എല്‍.സജീവനും മറ്റൊരു മകളായ സുജാതയും മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടുനല്‍കാന്‍ തീരുമാനിച്ചിരുന്നു. പിതാവിന്റെ ആഗ്രഹപ്രകാരമാണ് തീരുമാനമെന്ന് ഇരുവരും പറഞ്ഞു.തുടര്‍ന്ന് ഇക്കാര്യത്തില്‍ കളമശേരി മെഡിക്കല്‍ കോളേജിനോട് ഹിയറിംഗ് നടത്തി തീരുമാനം അറിയിക്കാന്‍ ജസ്റ്റിസ് വി.ജി.അരുണ്‍ നിര്‍ദേശിച്ചു.
മക്കളെ വിളിച്ച് നടത്തിയ ഹിയറിംഗിന് ശേഷം മൃതദേഹം മെഡിക്കല്‍ പഠനത്തിന് നല്‍കാനാണ് തീരുമാനിച്ചത്. എന്നാല്‍ ശരിയായ രീതിയില്‍ അല്ല ഹിയറിംഗ് നടത്തിയത് എന്നു ചൂണ്ടിക്കാട്ടി ആശ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: