തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ശബരിമലയുമായി ബന്ധപ്പെട്ടതും ശബരിമല തീര്‍ത്ഥാടന പ്രാധാന്യം ഉള്ളതുമായ റോഡുകള്‍ നവംബര്‍ 5 ന് മുന്‍പ് സഞ്ചാര യോഗ്യമാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിന്റെ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ മാസ്കറ്റ് ഹോട്ടലില്‍ നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന തലത്തില്‍ ശബരിമല മണ്ഡല കാലത്തെ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഒരു സ്പെഷ്യല്‍ കോര്‍ ടീമിന് രൂപം നല്‍കിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കണ്‍വീനറായുള്ള കോര്‍ ടീം സംസ്ഥാനത്തെ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തും. കോര്‍ ടീം അംഗങ്ങള്‍ ചുമതലയുള്ള ജില്ലകളിലെ ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ വിഭാഗത്തിന്റെയും പ്രവൃത്തികള്‍ പരിശോധിക്കുകയും ഈ സീസണ് കാലയളവ് മുഴുവന്‍ പരാതികള്‍ യഥാസമയം പരിഹരിക്കുകയും ചെയ്യും. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ റസ്റ്റ് ഹൗസുകളിലും പൊതുമരാമത്ത് വകുപ്പിന് ചുമതലയുള്ള ആശുപത്രി സംവിധാനങ്ങളിലും ഏര്‍പ്പെടുത്തും. സിവില്‍, ഇലക്ട്രിക്കല്‍ ക്രമീകരണങ്ങള്‍ സമയബന്ധിതമായി പരിശോധിച്ച് പ്രവര്‍ത്തന സജ്ജമാക്കും.
ചീഫ് എന്‍ജിനീയര്‍മാര്‍ അടങ്ങുന്ന കോര്‍ ടീം, ബന്ധപ്പെട്ട ജില്ലകളില്‍ പരിശോധന നടത്തി നവംബര്‍ 1 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. റോഡ് ഗതാഗത യോഗ്യമാക്കല്‍, റോഡ് സുരക്ഷ ഏര്‍പ്പെടുത്തല്‍, അപകടകരമായ മരങ്ങളും മരച്ചില്ലകളും നീക്കം ചെയ്യല്‍, ഡ്രൈനേജ് സ്ലാബുകള്‍ ക്രമീകരിക്കല്‍, സ്ട്രീറ്റ് ലൈറ്റുകളുടെ പ്രവര്‍ത്തനം എന്നിവ കോര്‍ ടീമിന്റെ പരിശോധനയില്‍ ഉറപ്പു വരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: