മലപ്പുറം: ഏഴു വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 50 കാരന് 35 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. മലപ്പുറം പൂക്കോട്ടുംപാടം തോട്ടുങ്ങല്‍ സ്വദേശി രാജനെയാണ് കോടതി ശിക്ഷിച്ചത്.
2023 ജനുവരിയിലാണ് കേസിനാധാരമായ സംഭവം. പ്രതി രണ്ട് തവണ കുട്ടിയെ ബലാത്സംഗത്തിനിരയാക്കി.
കുട്ടി താമസിക്കുന്ന വീട്ടിലും തട്ടിക്കൊണ്ടു പോയുമാണ് ബലാത്സംഗം ചെയ്തത്. ഒരു വര്‍ഷം നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷമാണ് കോടതി ശിക്ഷ വിധിച്ചത്. നിലമ്പൂര്‍ അതിവേഗ സ്പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: