Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതം ആത്മീയ ജനാധിപത്യ രാഷ്‌ട്രം: ഡോ. മന്‍മോഹന്‍ വൈദ്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2024, 01:21 pm IST
in India
പൂനെ ഫെര്‍ഗൂസണ്‍ കോളജില്‍ സംഘടിപ്പിച്ച വിദ്യാര്‍ത്ഥികളുമായുള്ള സംവാദ പരിപാടിയില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം ഡോ. മന്‍മോഹന്‍ വൈദ്യ ഭദ്രദീപം തെളിയിക്കുന്നു

പൂനെ ഫെര്‍ഗൂസണ്‍ കോളജില്‍ സംഘടിപ്പിച്ച വിദ്യാര്‍ത്ഥികളുമായുള്ള സംവാദ പരിപാടിയില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം ഡോ. മന്‍മോഹന്‍ വൈദ്യ ഭദ്രദീപം തെളിയിക്കുന്നു

പൂനെ: ആത്മീയതയില്‍ അധിഷ്ഠിതമായ ജനാധിപത്യമാണ് ലോകരാജ്യങ്ങള്‍ക്ക് മാതൃകയായി ഭാരതത്തെ മാറ്റുന്നതെന്ന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം ഡോ. മന്‍മോഹന്‍ വൈദ്യ.

എല്ലാവരെയും അംഗീകരിക്കുന്നതാണ് ഭാരതത്തിന്റെ ജീവിത ദര്‍ശനം. വസുധൈവ കുടുംബകം എന്നതാണ് ആദര്‍ശം. കൊവിഡ് കാലത്ത് ലോകം ചിതറിയപ്പോള്‍ ഭാരതത്തില്‍ ജാതി, മത, ഭാഷ, പ്രദേശ വ്യത്യാസങ്ങള്‍ മറന്ന് ജനങ്ങള്‍ ഒറ്റക്കെട്ടായി അതിനെ ചെറുത്തു. അതിന് കാരണം അതുല്യമായ ഈ കാഴ്ചപ്പാടാണെന്ന് മന്‍മോഹന്‍ വൈദ്യ പറഞ്ഞു. പൂനെ ഫെര്‍ഗൂസണ്‍ കോളജില്‍ നാഷണല്‍ സര്‍വീസ് സ്‌കീമിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

സഹിഷ്ണുതയ്‌ക്കപ്പുറം സര്‍വാശ്ലേഷിയാണ് ഭാരതീയ ജീവിതം. സംസ്‌കാരം ഒന്നാണ്, പക്ഷേ അത് വിവിധ രീതികളില്‍ പ്രകടമാകുന്നു. വിവിധ സംസ്‌കാരങ്ങളല്ല, ഒരേ സംസ്‌കാരത്തിന്റെ വിവിധ രൂപങ്ങളാണ് ഇവിടെയുള്ളത്. എല്ലാവരുടെയും ആരാധനാരീതികളെ ബഹുമാനിക്കുന്ന യഥാര്‍ത്ഥ ആത്മീയ ജനാധിപത്യമാണ് ഭാരതത്തിന്റെ സമ്പ്രദായം.

സമ്പന്നമായ ഈ പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുമ്പോള്‍ത്തന്നെ അതില്‍ വന്നുചേര്‍ന്നിട്ടുള്ള പിഴവുകള്‍ ഇല്ലാതാക്കേണ്ടത് നമ്മുടെ ചുമതലയാണ്. തൊട്ടുകൂടായ്‌മ പരിപൂര്‍ണമായും നീക്കം ചെയ്യുകയും സ്ത്രീകള്‍ക്ക് തുല്യ അവസരങ്ങള്‍ നല്കുകയും ചെയ്യുക എന്നത് നമ്മുടെ ദേശീയ സംസ്‌കൃതിയുടെ ഭാഗമാണെന്ന് മന്‍മോഹന്‍ വൈദ്യ പറഞ്ഞു.

വികസിത ഭാരതം എന്നതിന്റെ അര്‍ത്ഥം പാശ്ചാത്യരെപ്പോലെ ആകുക എന്നതല്ല. ഭാരതീയ സംസ്‌കൃതിക്ക് അനുസൃതമായി സമൃദ്ധ രാഷ്‌ട്രം കെട്ടിപ്പടുക്കുകയാണ് വേണ്ടത്. നമ്മുടെ മുന്‍ തലമുറകള്‍ സ്വാതന്ത്ര്യത്തിനായി ജീവന്‍ സമര്‍പ്പിച്ചു. വരും തലമുറകള്‍ക്ക് ഐശ്വര്യപൂര്‍ണമായ ഭാരതത്തെ നല്കാന്‍ നമ്മള്‍ ജീവിതം സമര്‍പ്പിക്കണം, അദ്ദേഹം പറഞ്ഞു.

പാശ്ചാത്യരാജ്യങ്ങളില്‍ രാഷ്‌ട്രമെന്ന സങ്കല്പം തന്നെ വന്നത് പതിനാറാം നൂറ്റാണ്ടിലാണ്. എന്നാല്‍ ഇവിടെ വേദകാലം മുതല്‍ അത് പ്രചാരത്തിലുണ്ട്. നമുക്ക് രാഷ്‌ട്രം ഭരണത്തെ അടിസ്ഥാനമാക്കിയല്ല, സമാജത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ആദ്ധ്യാത്മിക സാധനയും ഭൗതിക സമൃദ്ധിയും ഒന്നുചേരുന്നതാണ് നമ്മുടെ ദേശീയത. അതാണ് ഹിന്ദുത്വം. അത് ദര്‍ശനമാണ്, ഭാരതത്തിന്റെ ആത്മാവാണ്, ഡോ. മന്‍മോഹന്‍ വൈദ്യ പറഞ്ഞു.

എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. സന്തോഷ് ഫരാന്‍ഡെ, നെസ്റ്റ് ഫൗണ്ടേഷനിലെ ഡോ. കല്യാണി സന്ത്, ഫെര്‍ഗൂസണ്‍ കോളജിലെ വൈഷ്ണവി സര്‍വജ്ഞ, ഭാര്‍ഗവി ദേശ്മുഖ്, ഡോ. പ്രീതി അഫ്ലി തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: spiritual democratic nationindiaDr. Manmohan Vaidya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

India

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

പുതിയ വാര്‍ത്തകള്‍

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.