കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്‌സി) കാറ്റഗറി നമ്പര്‍ 314 മുതല്‍ 368/2024 വരെയുള്ള തസ്തികകളില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം സപ്തംബര്‍ 30 ലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/notifications ലിങ്കിലും ലഭ്യമാണ്. ഒക്‌ടോബര്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. തസ്തികകളും വകുപ്പുകളും ചുവടെ.
ജനറല്‍ റിക്രൂട്ട്‌മെന്റ്: അസിസ്റ്റന്റ് പ്രൊഫസര്‍-ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ (മെഡിക്കല്‍ വിദ്യാഭ്യാസം), ആര്‍ക്കിടെക്ച്ചറല്‍ അസിസ്റ്റന്റ് (പൊതുമരാമത്ത്), സെക്യൂരിറ്റി ഓഫീസര്‍- (കേരളത്തിലെ സര്‍വ്വകലാശാലകള്‍), അസിസ്റ്റന്റ് എന്‍ജിനീയര്‍ (കേരള ജല അതോറിറ്റി), ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ (സര്‍വ്വയര്‍) (പട്ടികജാതി വികസന വകുപ്പ്),ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (മെക്കാനിക് ഓട്ടോ ബോഡി പെയിന്റിങ്) (വ്യാവസായിക പരിശീലനം), അസിസ്റ്റന്റ് തമിഴ് ട്രാന്‍സ്‌ലേറ്റര്‍ ഗ്രേഡ്-2, (നിയമവകുപ്പ്, സെക്രട്ടറിയേറ്റ്), ഇന്‍സ്ട്രക്ടര്‍ (ടെയിലറിങ് ആന്‍ഡ് ഗാര്‍മെന്റ് മേക്കിങ് ട്രെയിനിങ് സെന്റര്‍) (സാങ്കേതിക വിദ്യാഭ്യാസം), റീഹാബിലിറ്റേഷന്‍ ടെക്‌നീഷ്യന്‍ ഗ്രേഡ്-2 (ആരോഗ്യവകുപ്പ്), ഡ്രാഫ്റ്റ്‌സ്മാന്‍/ഓവര്‍സിയര്‍ ഗ്രേഡ്-3 (സിവില്‍)/ടേസര്‍ (ഹാര്‍ബര്‍ എന്‍ജിനീയറിങ്), കെമിസ്റ്റ് (ജനറല്‍, സൊസൈറ്റി വിഭാഗങ്ങള്‍) (കയര്‍ഫെഡ്), മൈയിന്‍സ്‌മേറ്റ് (കേരള സിറാമിക്‌സ്), സെയില്‍സ്മാന്‍/വിമെന്‍ ഗ്രേഡ്-2 (ജനറല്‍, സൊസൈറ്റി കാറ്റഗറികള്‍) (ഹാന്‍ടെക്‌സ്), ഹൈസ്‌കൂ ടീച്ചര്‍-സോഷ്യല്‍ സയന്‍സ് (കന്നട മീഡിയം), മാത്തമാറ്റിക്‌സ് (തമിഴ് മീഡിയം) (വിദ്യാഭ്യാസം), നഴ്‌സ് ഗ്രേഡ്-2 (ഹോമിയോപ്പതി), ബ്ലാക്ക് സ്മിത്തി ഇന്‍സ്ട്രക്ടര്‍(വനിതകള്‍ അര്‍ഹരല്ല) (പ്രിസണ്‍സ്), ക്ലര്‍ക്ക് (വിമുക്തഭടന്മാര്‍ക്ക് മാത്രം) (തസ്തിക മാറ്റം വഴി) (എന്‍സിസി/സൈനിക ക്ഷേമം).
സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്: ഫാര്‍മസിസ്റ്റ് ഗ്രേഡ്-2 (എസ്ടി), ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗ്രേഡ്-2(എസ്ടി) (ആരോഗ്യവകുപ്പ്).
എന്‍സിഎ റിക്രൂട്ട്‌മെന്റ് : അസിസ്റ്റന്റ് പ്രൊഫസര്‍-നിയോനാറ്റോളജി (എസ്‌സി) (മെഡിക്കല്‍ വിദ്യാഭ്യാസം), അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ (എസ്ടി) (ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ്), ലക്ച്ചറര്‍- കമേര്‍ഷ്യല്‍ പ്രാക്ടീസ് (ഗവണ്‍മെന്റ് പോളിടെക്‌നിക്‌സ്) (മുസ്ലിം) (സാങ്കേതിക വിദ്യാഭ്യാസം), സൂപ്പര്‍ വൈസര്‍ (ഐസിഡിഎസ്) (ധീവര) (വനിതാ ശിശുവികസന വകുപ്പ്), ഫയര്‍മാന്‍ ഗ്രേഡ്-2 (ഒബിസി) (കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ്), പോലീസ് കോണ്‍സ്റ്റബിള്‍ (എസ്‌സിസിസി) (റിസര്‍വ്വ് ബറ്റാലീയന്‍), പിയൂണ്‍/വാച്ച്മാന്‍ (എസ്ടി), (കെഎസ്എഫ്ഇ), ഡിവിഷണല്‍ അക്കൗണ്ട്‌സ് ഓഫീസര്‍ (എല്‍സി/ ആംഗ്ലോ ഇന്ത്യന്‍) (കേരള ജല അതോറിറ്റി, ഡിവിഷണല്‍ അക്കൗണ്ട്‌സ് ഓഫീസര്‍ (ഒബിസി, മുസ്ലിം) (കേരള ജല അതോറിറ്റി), പിയൂണ്‍ (എസ്‌സി) (സൊസൈറ്റി വിഭാഗം) (ഹൗസ്‌ഫെഡ്), അസിസ്റ്റന്റ് ടെസ്റ്റര്‍ കം-ഗേജര്‍ (എല്‍സി/ആംഗ്ലോ ഇന്ത്യന്‍) (മലബാര്‍ സിമെന്റ്‌സ്), ഹൈസ്‌കൂള്‍ ടീച്ചര്‍ (ഉറുദു) (എസ്‌സി/എല്‍സി/ആംഗ്ലോ ഇന്ത്യന്‍/എസ്‌ഐയുസി നാടാര്‍) (വിദ്യാഭ്യാസം), ഫാര്‍മസിസ്റ്റ് ഗ്രേഡ്-2 (ഹോമിയോ) (എസ്‌സിസിസി) (ഹോമിയോപ്പതി), ഫാര്‍മസിസ്റ്റ് ഗ്രേഡ്-2 (ഹോമിയോ) (മുസ്ലിം/ഹിന്ദു നാടാര്‍/എസ്ടി/എസ്‌ഐയുസി നാടാര്‍) (ഹോമിയോപ്പതി), ഫാര്‍മസിസ്റ്റ് ഗ്രേഡ്-2 (ആയുര്‍വേദ) (എസ്‌സിസിസി) (ഭാരതീയ ചികിത്സാ വകുപ്പ്), പാര്‍ട്ട്‌ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക് (ഇടിബി/ധീവര) പാര്‍ട്ട്‌ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക്) (എസ്‌സി), പാര്‍ട്ട്‌ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ (ഉറുദു) (എസ്‌സി) (വിദ്യാഭ്യാസം), ആയ (എല്‍സി/ആംഗ്ലോ ഇന്ത്യന്‍/ഒബിസി/എസ്‌ഐയുസി നാടാര്‍/ധീവര/മുസ്ലിം/എസ്‌സിസിസി) (വിവിധ വകുപ്പുകള്‍).
തസ്തികകളും യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന്‍ നടപടികളും ഉള്‍പ്പെടെ വിശദവിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. നിര്‍ദേശാനുസരണം ഒറ്റ തവണ രജിസ്‌ട്രേഷന്‍ നടത്തി വേണം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക