ദിസ്പൂർ : അസമിൽ ട്രെയിൻ പാളം തെറ്റി. അഗർത്തല-ലോക്മാന്യ തിലക് ടെർമിനസ് എക്സ്പ്രസിന്റെ എട്ട് കോച്ചുകളാണ് അസമിലെ ദിബലോംഗ് സ്റ്റേഷന് സമീപം പാളം തെറ്റിയത് . ലുംഡിംഗ് ഡിവിഷനിലെ ലംഡിംഗ്-ബർദാർപൂർ ഹിൽ സെക്ഷനിൽ ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് അപകടം. ആളപായമോ കാര്യമായ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ആക്സിഡന്റ് റിലീഫ് ട്രെയിനും ആക്സിഡന്റ് മെഡിക്കല്‍ ട്രെയിനും സ്ഥലത്തേക്ക് പുറപ്പെട്ടതായാണ് റെയില്‍വേ അധികൃതര്‍ നല്കുന്ന വിവരം. ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്
ട്രെയിനിന്റെ പവർ കാറും എഞ്ചിനും ഉൾപ്പെടെ എട്ട് കോച്ചുകളാണ് പാളം തെറ്റിയത്. തമിഴ്നാട്ടിലെ കവരപ്പേട്ടയിൽ ട്രെയിനിൽ ഇടിച്ച് ദീർഘദൂര എക്സ്പ്രസ് ട്രെയിനിന്റെ 12 കോച്ചുകൾ പാളം തെറ്റി ഒരാഴ്ചയ്ക്ക് ശേഷമാണ് ഈ സംഭവം. അതേസമയം ട്രെയിൻ പാളം തെറ്റിയതിൽ അട്ടിമറി ഉണ്ടോയെന്നും അന്വേഷിക്കും .
പ്രതികരിക്കാൻ ഇവിടെ എഴുതുക: