തിരുവനന്തപുരം: വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി മുതിര്‍ന്ന നേതാവ് സത്യന് മൊകേരി മത്സരിക്കും. സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് സത്യന് മൊകേരിയെ സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിച്ചത്.
നേരത്തേ 2014ല്‍ വയനാട്ടില്‍ നിന്ന് സത്യന് മൊകേരി പാര്‍ലമെന്റിലേക്ക് മത്സരിച്ചിട്ടുണ്ട്. ഏതാണ്ട് ഇരുപതിനായിരം വോട്ടുകള്‍ക്കായിരുന്നു അദ്ദേഹം അന്ന് പരാജയപ്പെട്ടത്.
സംസ്ഥാന എക്സിക്യൂട്ടീവ് കൗണ്‍സില്‍ യോഗങ്ങള്‍ കഴിഞ്ഞ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.വയനാട് മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന നാല് ജില്ലാ ഘടകങ്ങളും നല്കിയ പട്ടിക അടിസ്ഥാനമാക്കിയായിരുന്നു സംസ്ഥാന നിര്‍വാഹക സമിതിയിലെ ചര്‍ച്ച.
ദേശീയ കൗണ്‍സില്‍ അംഗം സത്യന് മൊകേരി, എ ഐ വൈ എഫ് നേതാവ് ടി ടി ജിസ്മോന്, മഹിളാ ഫെഡറേഷന് നേതാക്കളായ പി. വസന്തം, ഇ.എസ് ബിജിമോള്‍ എന്നീ പേരുകളാണ് പട്ടികയില്‍ ഉണ്ടായിരുന്നത്.എന്നാല്‍ മണ്ഡലത്തില്‍ സുപരിചതന് , രാഷ്ട്രീയ മത്സരം കാഴ്ചവെക്കാന്‍ അനുയോജ്യന്‍ എന്നീ ഘടകങ്ങള്‍ പരിഗണിച്ച് സത്യന് മൊകേരിയെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: