ലഖ്നൗ: ഗംഗാ നദിയില്‍ റെയില്‍വേ ട്രാക്കുകള്‍ കണ്ടെത്തി. എല്ലാ വര്‍ഷവും നിശ്ചിത കാലത്തേക്ക് ഉത്തര്‍പ്രദേശ് ജലസേചന വകുപ്പ് അറ്റകുറ്റപ്പണികള്‍ക്കായി ഗംഗാ കനാല്‍ അടയ്ക്കാറുണ്ട്. ഈ സമയങ്ങളില്‍ ഈ പ്രദേശത്തെ ജലനിരപ്പ് ഗണ്യമായി കുറയും. എന്നാല്‍ ഇത്തവണ ജലനിരപ്പ് സാധാരണയിലും താഴ്ന്നു. ഇതിന് പിന്നാലെ നദിയില്‍ റെയില്‍വേ ട്രാക്കുകള്‍ കണ്ടെത്തിയത്. ഉത്തരാഖണ്ഡ് ജലസേചന വകുപ്പിനെയും ഇന്ത്യന്‍ റെയില്‍വെ ഉദ്യോഗസ്ഥരെയും ഇത് അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
ഹരിദ്വാറിലെ ഹര് കി പൗരിയിലാണ് സംഭവം. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഗംഗാ കനാല്‍ സ്ഥിതിചെയ്യുന്നിടത്ത് ട്രെയിനുകള്‍ ഓടിയിരുന്നുവെന്നത് ദശകങ്ങളായി അവിടെ ജീവിക്കുന്നവര്‍ക്ക് പോലും അറിവില്ലായിരുന്നു. ഹരിദ്വാര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 3 കിലോമീറ്റര്‍ അകലെയുള്ള ഗംഗാ നദിയുടെ അടിത്തട്ടിലാണ് പഴയ റെയില്‍ വേ ട്രാക്കുകള്‍ പ്രത്യക്ഷപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വെള്ളം വറ്റിയ നദിയില്‍ ട്രാക്കുകള്‍ കണ്ടെത്തിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ നിരവധി പേരാണ് ചോദ്യങ്ങളുമായെത്തിയത്. ഈ ട്രാക്കുകള്‍ എപ്പോള്‍ നിര്‍മ്മിച്ചതാണെന്നും എന്ത് ഉദ്ദേശ്യത്തില്‍ നിര്‍മ്മിച്ചതാണെന്നുമാണ് പ്രധാന ചോദ്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: