മുംബൈ: മഹാരാഷ്ട്ര മുന്‍മന്ത്രി ബാബ സിദ്ദിഖിയുടെ കൊലപാതകികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭ്യമാക്കും. നിയമ നടപടികളില്‍ നിന്ന് ഇവരെ രക്ഷപ്പെടാന്‍ അനുവദിക്കില്ല. ബാബ സിദ്ദിഖിക്കും കുടുംബത്തിനും നീതി ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ.
ക്രമസമാധാനം നിലനിര്‍ത്തുകയെന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ബാബ സിദ്ദിഖിയുടെ കൊലപാതകികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ല. അര്‍ഹമായ ശിക്ഷ തന്നെ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പരിശ്രമിക്കും.
മുന്‍ മഹാരാഷ്ട്ര വികാസ് അഘാഡി സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ ക്രമസമാധാനം തകരാറിലായതാണ്. ഈ കാലയളവില്‍ സംസ്ഥാനത്തെ ക്രിമിനല്‍ കുറ്റകൃത്യങ്ങളിലും വര്‍ധനയുണ്ടായി. സിദ്ദിഖി കൊലപ്പെട്ടെന്ന വിവരം ഞെട്ടലുണ്ടാക്കുന്നതായിരുന്നു. ഒളിവിലുള്ള പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്, ഷിന്‍ഡേ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: