തിരുവനന്തപുരം: കൈക്കൂലി വാങ്ങിയതാണ് പി.പി. ദിവ്യയെ പ്രകോപിപ്പിച്ചതെങ്കില്‍ ഇടത് അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന് നേതാക്കള്‍ക്കെതിരെയുള്ള പരാതികളില്‍ നടപടിയുണ്ടാകണമെന്ന് ആവശ്യമുയരുന്നു.
സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന് പ്രസിഡന്റും സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ പി. ഹണിക്കെതിരെ 10 ലക്ഷത്തിന്റെ കൈക്കൂലി പരാതി പിണറായി സര്‍ക്കിരിന് മുന്നിലുണ്ട്. കൂടാതെ മൂല്യമുള്ള പാഴ്സ്തുക്കള്‍ വിറ്റവകയിലെ തട്ടിപ്പ് പരാതിയിലും പിണറായി സര്‍ക്കാരിന് മൗനമാണ്. നിയമസഭയിലെ ചോദ്യത്തിനുപോലും അക്കാര്യത്തില്‍ സര്‍ക്കാരിന് മറുപടിയില്ല. പ്രോട്ടോകോള്‍ ഓഫീസറായ മറ്റൊരു നോതാവ് അച്ചടക്ക നടപടി ഒത്തുതീര്‍പ്പാക്കാന്‍ കൈക്കൂലി വാങ്ങിയത് 50,000 രൂപയാണ്.
ജോയിന്റ് സെക്രട്ടറി പദവിയലുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥ നേതാവ് ലാസ്റ്റ് ഗ്രേഡ് ജീവനക്കാരില്‍ നിന്നും കൈക്കൂലി ആവശ്യപ്പെട്ടത് 25,000 രൂപ. ഇതിലെല്ലാം പരാതി മുഖ്യമന്ത്രിയുടെ മുന്നിലുണ്ട്. അതിലൊന്നും നടപടിയുണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: