Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മുനമ്പത്തെ കണ്ണീരിന് വിലയില്ലേ…

എസ്എന്‍ഡിപി യോഗത്തിന്റെ മുഖമാസികയായ യോഗനാദത്തിന്റെ എംഡി എന്ന നിലയില്‍ 2024 ഒക്ടോബര്‍ 16 ലക്കത്തില്‍ എഴുതിയ മുഖപ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം

Janmabhumi Online by Janmabhumi Online
Oct 17, 2024, 06:08 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

വെള്ളാപ്പള്ളി നടേശന്‍
മാനേജിംഗ് എഡിറ്റര്‍, യോഗനാദം

കേന്ദ്രസര്‍ക്കാരിന്റെ വഖഫ് നിയമഭേദഗതി നീക്കം രാജ്യമാകെ പല രീതിയിലുമുള്ള ചര്‍ച്ചകള്‍ക്ക് കാരണമാകുമ്പോള്‍ ഈ മലയാള മണ്ണില്‍ വഖഫ് നിയമത്തിന്റെ നൂലാമാലകളില്‍പ്പെട്ട് മന:സമാധാനം നഷ്ടപ്പെട്ട 614 കുടുംബങ്ങളുടെ ദുരിത ജീവിതം മതേതരമൂല്യങ്ങളെയും ഭരണഘടനയിലുള്ള വിശ്വാസത്തെയും ചോദ്യം ചെയ്യുന്നതാണ്. നൂറ്റാണ്ടുകളായി പല തലമുറകള്‍ ജീവിച്ചവരുടെ ഭൂമിയാണിത്. സ്വന്തം മണ്ണ് ഒരു സുപ്രഭാതത്തില്‍ അന്യമായ ഈ കുടുംബങ്ങളിലെ നാലായിരത്തോളം മനുഷ്യര്‍ അനുഭവിക്കുന്ന ദു:ഖം കേരളത്തിന്റെ കണ്ണീരായി മാറാത്തതെന്താണെന്ന ചോദ്യത്തിന് പ്രസക്തിയില്ല. കാരണം ന്യൂനപക്ഷ വോട്ടുബാങ്കുകളെ തൃപ്തിപ്പെടുത്താന്‍ നടക്കുന്ന രാഷ്‌ട്രീയ നാടകങ്ങള്‍ തന്നെ. മുനമ്പത്തെ ഇരകളില്‍ നല്ലൊരു ഭാഗവും ന്യൂനപക്ഷ ലത്തീന്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളായതിനാലാണ് കുറച്ചെങ്കിലും ഈ പ്രശ്‌നം ചര്‍ച്ചയാകുന്നത്. സഭാ നേതൃത്വവും വൈദികരും സമരപാതയിലെത്തിയിട്ടും മുഖ്യധാരാ മാധ്യമങ്ങള്‍ ഈ പ്രശ്‌നത്തെ തമസ്‌കരിക്കുകയാണ്.

ഇസ്ലാമിക നിയമപ്രകാരം വിശ്വാസി ദൈവത്തിന് സമര്‍പ്പിക്കുന്ന സ്വത്താണ് വഖഫ്. രേഖാമൂലമോ വാക്കാലോ വഖഫ് ചെയ്യപ്പെട്ടാല്‍ പിന്നെ അത് വഖഫ് ബോര്‍ഡിന്റെ കീഴിലാകും. ഇത്തരം സ്വത്തുക്കളുടെ കൈകാര്യത്തിനായുള്ള വഖഫ് ബോര്‍ഡിന് അതിരുകളില്ലാത്ത അധികാരങ്ങളുണ്ട്. കേന്ദ്ര വഖഫ് നിയമത്തില്‍ 1995ല്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കി. ഇതുപ്രകാരം ഇസ്ലാം വിശ്വാസി തനിക്ക് സമ്പൂര്‍ണാവകാശം ഉള്ളതോ ഇല്ലാത്തതോ ആയവ വഖഫ് ചെയ്താല്‍ വഖഫ് ബോര്‍ഡിന് ആ സ്വത്ത് നോട്ടീസ് പോലും നല്‍കാതെ സ്വന്തമാക്കാം. ഇത് ചോദ്യം ചെയ്ത് കോടതികളെ സമീപിക്കാനാവില്ല. വഖഫ് കൗണ്‍സിലിന് പരാതി നല്‍കാമെന്നുമാത്രം. മുസ്ലീം അംഗങ്ങള്‍ മാത്രമുള്ള കൗണ്‍സില്‍ തീരുമാനം അന്തിമമാണ്. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പിള്ളിയില്‍ 1500 വര്‍ഷം പഴക്കമുള്ള സുന്ദരേശ്വരര്‍ ക്ഷേത്രമുള്‍പ്പടെയുള്ള തിരുച്ചെന്തുറൈ ഗ്രാമം അങ്ങനെ അപ്പാടെ വഖഫ് സ്വത്തായി. തിരുച്ചെന്തുറൈയും മുനമ്പവും ചില ഉദാഹരണങ്ങള്‍ മാത്രം. ഇങ്ങനെയാണ് ഭാരതത്തിലെ ഏറ്റവും വലിയ ഭൂ ഉടമകളില്‍ ഒന്നായി വഖഫ് ബോര്‍ഡ് മാറിയത്. രാജ്യത്ത് റെയില്‍വേയും സൈന്യവും കഴിഞ്ഞാല്‍ ഏറ്റവുമധികം ഭൂമിയുള്ളത് വഖഫ് ബോര്‍ഡിനാണ്. 87 ലക്ഷം വസ്തുക്കളിലായി 9.4 ലക്ഷം ഏക്കര്‍. ലോകത്ത് ഏറ്റവുമധികം വഖഫ് ഭൂമിയുള്ള രാജ്യവും ഭാരതമത്രെ. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഒഫ് ഇന്ത്യയുടെ പക്കലുള്ള ലോകാത്ഭുതങ്ങളിലൊന്നായ താജ് മഹല്‍ പോലും ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡിന്റെ കണക്കനുസരിച്ച് അവരുടേതാണ്. ഈ പ്രശ്‌നം ഇപ്പോള്‍ സുപ്രീം കോടതിക്ക് മുന്നിലാണ്.

എറണാകുളം ജില്ലയുടെ വടക്കേ അറ്റത്ത് വൈപ്പിന്‍കരയില്‍ കടലിനോട് ചേര്‍ന്ന് മുനമ്പം, ചെറായി, പള്ളിക്കല്‍ ദ്വീപ് മേഖലയിലാണ് കേരളം കണ്ടില്ലെന്ന് നടിക്കുന്ന 104 ഏക്കര്‍ ഭൂമിയിലെ 614 കുടുംബങ്ങള്‍ വഖഫിന്റെ പേരില്‍ അനുഭവിക്കുന്ന ദുരിതം. സാധാരണക്കാരില്‍ സാധാരണക്കാരായ മത്സ്യത്തൊഴിലാളികളാണ് ഇവരില്‍ ഏറിയ പങ്കും. ക്രൈസ്തവരിലെ പിന്നാക്കക്കാരായ ലത്തീന്‍ സഭക്കാര്‍ക്കാണ് അംഗബലം. 200ഓളം പേര്‍ ഈഴവ, ധീവര, കുടുംബി, പട്ടികജാതി കുടുംബങ്ങളാണ്. വഖഫ് രേഖാപരമായി സ്വന്തമാക്കിയ ഈ ഭൂമിയില്‍ ഒരു മുസ്ലിം മതവിശ്വാസി മാത്രമാണ് താമസം. ഏതാനും ചിലര്‍ക്ക് ഭൂസ്വത്തുണ്ടെന്നുമാത്രം. 2022 മുതല്‍ ഇവിടെ ഭൂഉടമകള്‍ക്ക് കരമടക്കാനാവില്ല. അതുകൊണ്ടുതന്നെ ഭൂപണയ വായ്പകള്‍ ലഭിക്കില്ല. വിവാഹ, വിദ്യാഭ്യാസ, ചികിത്സാ ആവശ്യങ്ങള്‍ മുടങ്ങി കണ്ണീരിലായവര്‍ നിരവധി. പുതിയ വീടുവയ്‌ക്കാന്‍ അനുമതിയില്ല. വിലകൊടുത്തു വാങ്ങിയ ഭൂമിയിലെ കിടപ്പാടം വിട്ടുകൊടുത്ത്, വെറും കൈയ്യുമായി റോഡിലേക്കിറങ്ങേണ്ടി വരുമോയെന്ന ഭയത്തിലാണ് പ്രദേശവാസികള്‍. ക്രിസ്ത്യന്‍ പള്ളിയും വൈദിക മഠവും കോണ്‍വെന്റും സെമിത്തേരിയും അമ്പലവും ഇവിടെയുണ്ട്. പള്ളിപ്പുറം പഞ്ചായത്ത് വക രണ്ട് ടാര്‍ റോഡുകളും പാലങ്ങളും പണിതിട്ടുണ്ട്. രണ്ട് ബാര്‍ ഹോട്ടലുകളും 20ഓളം റിസോര്‍ട്ടുകളും ഹോംസ്റ്റേകളും പ്രവര്‍ത്തിക്കുന്നു.

ഗുജറാത്തില്‍ നിന്ന് കൊച്ചിയിലേക്ക് കുടിയേറിയ അബ്ദുല്‍ സത്താര്‍ മൂസ ഹാജി സേട്ടിന് 1902ല്‍ തിരുവിതാംകൂര്‍ മഹാരാജാവ് കൃഷിക്കായി പാട്ടത്തിന് നല്‍കിയ 464 ഏക്കര്‍ ഭൂമിയില്‍ കടലെടുത്തതിന്റെ ബാക്കിയാണ് ഇപ്പോഴുള്ള 104 ഏക്കര്‍ കരഭൂമിയും 60 ഏക്കര്‍ വെള്ളക്കെട്ടും. 1948ല്‍ ഭൂമി അദ്ദേഹത്തിന്റെ പിന്‍ഗാമി സിദ്ദിഖ് സേട്ടിന്റെ പേരിലായി. 1950ല്‍ സേട്ട് കോഴിക്കോട്ടെ ഫാറൂഖ് കോളേജിന്റെ ആവശ്യങ്ങള്‍ക്കായി ക്രയവിക്രയാധികാരിങ്ങളോടെ ദാനം നല്‍കി. കോളേജ് ഇല്ലാതായാല്‍ കുടുംബത്തിന് മടക്കി നല്കണമെന്നും വ്യവസ്ഥയുണ്ട്. പിന്നീട് ഭൂമിയെ ചൊല്ലി കോളേജുമായി ഭൂമിയിലെ കുടികിടപ്പുകാര്‍ വ്യവഹാരങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല.

34 വര്‍ഷത്തെ നിയമയുദ്ധത്തിന് ശേഷം ഫാറൂഖ് കോളേജ് മാനേജ്മെന്റില്‍ നിന്ന് കുടികിടപ്പുകാര്‍ വിലകൊടുത്ത് ഭൂമി വാങ്ങി. 1989 മുതല്‍ 1993 വരെ കോളേജിന്റെ മാനേജിംഗ് കൗണ്‍സില്‍ സെക്രട്ടറി ഹസന്‍കുട്ടി സാഹിബ് ഒപ്പിട്ട 280ഓളം ആധാരങ്ങള്‍ ഈ ഭൂമിയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യപ്പെട്ടു. അതിന് ശേഷം വിറ്റതും അനന്തരാവകാശികള്‍ക്ക് കൈമാറിയതുമായ ആയിരത്തോളം രജിസ്‌ട്രേഷനും നടന്നിട്ടുണ്ട്.

ആധാരത്തില്‍ വഖഫ് എന്ന വാക്കുണ്ടെന്നതിന്റെ പേരില്‍ എറണാകുളത്തെ വഖഫ് സംരക്ഷണ സമിതി എന്ന സംഘടനയാണ് ഭൂമി വഖഫ് സ്വത്ത് ആക്കാന്‍ നിയമയുദ്ധം നടത്തുന്നത്. വഖഫ് ചെയ്യപ്പെട്ട വസ്തുവിന് ക്രയവിക്രയാധികാരങ്ങളില്ല. ഭൂമിയില്‍ വഖഫ് ബോര്‍ഡ് അവകാശം ഉന്നയിക്കുന്നത് 2019ലാണ്. ബോര്‍ഡ് റവന്യൂ വകുപ്പിന് കത്ത് നല്‍കിയതിനെ തുടര്‍ന്ന് 2022 മുതല്‍ ഉടമകള്‍ക്ക് കരം അടയ്‌ക്കാന്‍ കഴിയുന്നില്ല. ഹൈക്കോടതി സിംഗിള്‍ബെഞ്ച്, കരം സ്വീകരിക്കാന്‍ വിധിച്ചെങ്കിലും ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ആറ് കേസുകള്‍ ഹൈക്കോടതി മുമ്പാകെയുണ്ട്. ഇറക്കിവിടാന്‍ അനുവദിക്കില്ലെന്ന് സിപിഎമ്മുകാരനായ സ്ഥലം എംഎല്‍എയും കോണ്‍ഗ്രസുകാരനായ എം.പിയും ഇവര്‍ക്ക് ഉറപ്പു നല്‍കുന്നുണ്ടെങ്കിലും വഖഫ് നിയമത്തില്‍ ഭേദഗതി വരുത്താതെ ഭൂമിയുടെ ഉടമസ്ഥതാവകാശം തിരികെ ലഭിക്കുക അസാധ്യമാണ്. ഇത്തരത്തില്‍ അന്യായമായതും ഭരണഘടനാവിരുദ്ധവുമായ വ്യവസ്ഥകള്‍ ഒഴിവാക്കുന്നതുള്‍പ്പടെയാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് നിയമഭേദഗതി ബില്‍. ഇതിനെതിരെ കേരള നിയമസഭയില്‍ ഭരണപക്ഷം കഴിഞ്ഞ ദിവസം അവതരിപ്പിച്ച പ്രമേയം ഐകകണ്‌ഠേനയാണ് പാസാക്കിയത്. മുനമ്പം വിഷയത്തെ ബാധിക്കുന്ന കാര്യത്തില്‍ നിര്‍ദേശങ്ങളൊന്നുമുണ്ടായതുമില്ല. മുസഌങ്ങളുടെ മൗലികാവകാശങ്ങളെ ഹനിക്കുന്ന എന്തെങ്കിലും നിര്‍ദേശങ്ങള്‍ വഖഫ് ഭേദഗതി ബില്ലില്‍ ഉണ്ടെങ്കില്‍ അതിനെ എതിര്‍ക്കുക തന്നെ വേണം. അതുപോലെതന്നെ മറ്റു മതസ്ഥരുടെയും പൗരന്മാരുടെയും അവകാശങ്ങളെ ഹനിക്കുന്ന വഖഫ് നിയമങ്ങളെയും ചോദ്യം ചെയ്യണം. അതിനുള്ള ധൈര്യം കേരളത്തിലെ ഭരണ, പ്രതിപക്ഷ കക്ഷികളില്‍ ആര്‍ക്കുമുണ്ടായില്ല. മു്സ്ലിം വോട്ടുബാങ്കിനെ ഭയന്ന് അവര്‍ മുട്ടിലിഴഞ്ഞു.

വഖഫ് ചെയ്യപ്പെട്ട വസ്തുവില്‍ മറ്റാര്‍ക്കെങ്കിലും എന്തെങ്കിലും രീതിയിലുള്ള അവകാശം നിലനില്‍ക്കുന്നുണ്ടോ എന്നു പരിശോധിക്കാതെ, നിയമപരിഹാര സാധ്യതകള്‍ നിഷേധിച്ച് മതസ്വത്താക്കുന്ന സംവിധാനം ഭരണഘടനാ വിരുദ്ധവും രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നതുമാണ്. നീതിന്യായ വ്യവസ്ഥയില്‍ സാമാന്യ ജനങ്ങള്‍ക്ക് വിശ്വാസം വരണമെങ്കില്‍ ഏതൊരു തീരുമാനവും, ശരിയാണെങ്കിലും തെറ്റാണെങ്കിലും നിയമത്തിന് മുന്നില്‍ ചോദ്യം ചെയ്യാനുള്ള അവകാശം പൗരന് ലഭ്യമാകണം. ആ അവകാശം നിഷേധിക്കുന്ന നിയമവ്യവസ്ഥയെ ജനാധിപത്യവിശ്വാസികള്‍ക്ക് അംഗീകരിക്കാനാവില്ല. ഭരണഘടനയ്‌ക്കും നീതിന്യായ വ്യവസ്ഥിതിയ്‌ക്കും മുകളില്‍ മതത്തെ പ്രതിഷ്ഠിക്കുന്നത് മതേതരത്വത്തിനും ജനാധിപത്യത്തിനും യോജിച്ചതല്ല.

Tags: Yoganadam MagazineVellapally NatesanMunambam protesters
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

vellapally
Kerala

എസ്എന്‍ഡിപിയെ തളര്‍ത്താന്‍ ശ്രമിച്ചവര്‍ തോറ്റുമടങ്ങിയിട്ടേയുള്ളു: വെള്ളാപ്പള്ളി

Main Article

അങ്ങിനെയാണ് സര്‍ മലപ്പുറം

Kerala

മലപ്പുറം പരാമര്‍ശത്തില്‍ വെള്ളാപ്പള്ളിയെ വേട്ടയാടാന്‍ അനുവദിക്കില്ല: വിഎച്ച്പി

Kerala

ആശുപത്രിയിൽ തുടരുന്ന വെള്ളാപ്പള്ളി നടേശന്റെ ആരോഗ്യനില തൃപ്തികരം

Kerala

കെ.എം. ഷാജിക്കെതിരെ മുസ്ലിംലീഗ് നടപടിയെടുക്കണം- ക്രൈസ്തവ സഭാ കൂട്ടായ്മ

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies