Business

ഹ്യൂണ്ടായ് ക്രെറ്റയ്‌ക്ക് വെല്ലുവിളിയായി ടൊയോട്ട അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡ;ർ ഫെസ്റ്റിവൽ ലിമിറ്റഡ് എഡിഷൻ എത്തി

Published by

മുംബൈ: ഹ്യൂണ്ടായ് ക്രെറ്റയ്‌ക്ക് വെല്ലുവിളി ഉയര്‍ത്തി രംഗത്തെത്തിയിരിക്കുകയാണ് ടൊയോട്ടയുെട അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡര്‍. പ്രാരംഭ വില 11.14 ലക്ഷമാണെങ്കില്‍ ഏറ്റവും കൂടിയ മോഡലിന് വില 20 ലക്ഷത്തിന് ആയിരം രൂപ കുറവ്- കൃത്യമായി പറഞ്ഞാല്‍ 19.99 ലക്ഷം രൂപ.

ഇപ്പോള്‍ ഹൈറൈഡറിന്റെ സ്പെഷ്യൽ എഡിഷൻ ഫെസ്റ്റിവല്‍ മോഡലും പുറത്തിറക്കി.ഇത് ഒരു മിഡ് സൈസ് എസ് യുവിയാണ്. ടാറ്റ കര്‍വ്, കിയ സെല്‍റ്റോസ്, മാരുതി സുസുകി ഗ്രാന്‍റ് വിറ്റാര, ഹോണ്ട എലിവേറ്റ്, സ്കോഡ കുഷാക്, ഫോക്സ് വാഗണ്‍ ടൈഗുണ്‍, എംജി ആസ്റ്റര്‍ എന്നീ വാഹനങ്ങളെയും ഹൈറൈഡര്‍ വെല്ലുവിളിക്കുന്നു.

അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡര്‍ ഫെസ്റ്റിവല്‍ ലിമിറ്റഡ് എഡിഷന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് 50000ല്‍ അധികം രൂപയുടെ ആക്സസറീസ് സൗജന്യമായി നല്‍കും. ഒക്ടോബര്‍ 31 വരെ ഈ സൗജന്യം നല്‍കും. ടൊയോട്ടയുടെ ടെക്നീഷ്യന്‍മാര്‍ തന്നെയാണ് ഈ പുതിയ ആക്സസറീസ് ഡീലര്‍ ഷോറൂമുകളില്‍ വെച്ച് ഫിറ്റ് ചെയ്ത് കൊടുക്കുക.

അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡറിന് രണ്ട് മോഡലുകളാണ് ഉള്ളത്. ഒന്ന് സ്ട്രോംഗ് ഹൈബ്രിഡ് ഇ-ഡ്രൈവും രണ്ടാമത്തേത് മൈല്‍ഡ് ഹൈബ്രിഡ് നിയോ ഡ്രൈവും. രണ്ടിലും ഒട്ടോമാറ്റികും മാനുവലും മോഡലുകള്‍ ലഭ്യമാണ്. മാനുവല്‍ അഞ്ച് സ്പീഡ് ഉള്ളതെങ്കില്‍, ഓട്ടോമാറ്റികില്‍ ആറ് സ്പീഡ് ലഭ്യമാണ്. ആദ്യത്തെ മോഡലായ സ്ട്രോംഗ് ഹൈബ്രിഡ് ഇ-ഡ്രൈവിന് 1.5 ലിറ്റര്‍ പെട്രോള്‍ മോട്ടോറാണ് ഉള്ളത്.. ഇത് ഒരു ഇലക്ട്രിക് മോട്ടോറുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. ഇത് ഉല്‍പാദിപ്പിക്കുന്നത് 116 ബിഎച്ച്പി പവര്‍ ആണ്. 122 എന്‍എം ആണ് ടോര്‍ക്. 27.97 കിലോമീറ്റര്‍ ആണ് ലിറ്ററിന് ലഭിക്കുന്ന മൈലേജ്.

രണ്ടാമത്തെ മോഡലായ മൈല്‍ഡ് ഹൈബ്രിഡ് നിയോ ഡ്രൈവിന് 1.5 ലിറ്റര്‍ മോട്ടോര്‍ തന്നെ. പക്ഷെ ഇത് ഉല്‍പാദിപ്പിക്കുന്ന പവര്‍ 102 ബിഎച്ച് പി മാത്രമാണ്. അതേ സമയം ടോര്‍ക് 135 എന്‍എം ആണ്.

എക്സ്റ്റീരിയറിൽ, പുതിയ മഡ് ഫ്ലാപ്പുകൾ, ഒരു ഡോർ വൈസർ എന്നിവ വരുന്നുണ്ട്ഫ്രണ്ട് ആൻഡ് റിയർ ബമ്പറുകൾ, ഹെഡ്‌ലൈറ്റുകൾ, ലോഗോ, ബോഡി ക്ലാഡിംഗ്, ഫെൻഡറുകൾ, ബൂട്ട്, ഡോർ ഹാൻഡിലുകൾ എന്നിവയിൽ ക്രോം ഗാർണിഷ് ഉൾപ്പെടുന്നു. 3D ഫ്ലോർ മാറ്റുകൾ, ലെഗ് ഏരിയയ്‌ക്കുള്ള ലൈറ്റുകൾ, ഒരു ഡാഷ് ക്യാം എന്നിവയും ഉണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക