ബെയ്റൂട്ട് : തെക്കൻ ലെബനൻ പട്ടണമായ നബാത്തിയയിലെ മുനിസിപ്പൽ കെട്ടിടത്തിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു . തെക്കൻ നഗരത്തിലെ മാർക്കറ്റിൽ നടന്ന വ്യോമാക്രമണങ്ങൾക്ക് ശേഷം ഇസ്രായേൽ നബാത്തിയിലും പരിസരത്തും 11 വ്യോമാക്രമണങ്ങൾ നടത്തിയതായി ലെബനീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ നഗരത്തിലെ മേയറും ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ-ലെബനൻ അതിർത്തിയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് ആക്രമണം. അതേസമയം ഒക്ടോബർ ഒന്നിന് ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് തിരിച്ചടി നൽകാനുള്ള ലക്ഷ്യസ്ഥാനം ഇസ്രയേൽ നിശ്ചയിച്ചതായി റിപ്പോർട്ട്.
ആക്രമിക്കാൻ ഉന്നമിടുന്ന സ്ഥലങ്ങളുടെ പട്ടിക സൈന്യം പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും പ്രതിരോധ മന്ത്രി യോവ് ഗല്ലന്റിനും കൈമാറി. ഇറാൻറെ സൈനിക കേന്ദ്രങ്ങളെയാണ് ഇസ്രയേൽ ആക്രമിക്കുകയെന്നാണ് റിപ്പോർട്ട്. ഇറാൻറെ എണ്ണ, ആണവായുധ കേന്ദ്രങ്ങളെ ഇസ്രയേൽ ലക്ഷ്യമിടില്ലെന്ന് നെതന്യാഹു കഴിഞ്ഞ ബൈഡന് ഉറപ്പു നൽകിയെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: