കൊച്ചി :ഡച്ചുകാരിയെ ഒരു മലയാളി പ്രണയിച്ചു. ആ പ്രണയത്തിന്റെ സമ്മാനമായി കൊച്ചിക്കാര്‍ക്ക് മധുരം രുചിക്കാന്‍ ഒരു ഡച്ച് ബേക്കറി തന്നെ കിട്ടി. അതിന്റെ പേരാണ് സെറ നോയ. കച്ചേരിപ്പടിയില്‍ മധരഗന്ധങ്ങള് വിതറി നില്ക്കുന്ന ഈ ബേക്കറിയിലേക്ക് യുവത്വത്തിന്റെ ഒഴുക്ക്.
ഡച്ചുകാരിയായ സാറാ ലിസ കൊച്ചിക്കാരനായ വിപിന്‍ വര്‍ഗ്ഗീസിനെ കാണുന്നു. മെര്‍ച്ചന്റ് നേവിയില്‍ ഷെഫാണ് വിപിന്‍ വര്‍ഗ്ഗീസ്. 16ാം വയസ്സുമുതല്‍ കേക്കുണ്ടാക്കാന്‍ പഠിച്ച സാറാ ലിസയ്ക്ക് മലയാളി ഷെഫിനെ ഇഷ്ടമായി. ലവ് അറ്റ് ഫസ്റ്റ് സൈറ്റ്.
ഇവര്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നു. പിന്നെയാണ് വിധിയുടെ കളി. മെര്‍ച്ചെന്റ് നേവിയിലെ നല്ല ശമ്പളമുല്ള ജോലി വിട്ട് വിപിന്‍ കൊച്ചിയില്‍ ഭാര്യയ്ക്കൊപ്പം ജീവിക്കാന്‍ തീരുമാനിക്കുന്നു. രണ്ടുപേര്‍ക്കും അരായിവുന്നത് പാചകം. അങ്ങിനെ സാറയുടെ കേക്കുണ്ടാക്കാനുള്ള കഴിവിനെ മുന്‍നിര്‍ത്തി ഒരു ബേക്കറി ആരംഭിച്ചു. 2023 ഒക്ടോബര്‍ 13നാണ് സെറ നോയ എന്ന ബേക്കറി പിറക്കുന്നത്. ഇപ്പോള്‍ ഒരു വയസ്സായി ഈ ഡച്ച് ബേക്കറിക്ക്.
ആല്‍മണ്ട് കുക്കിയായ ബൊക്കെപൂജെ മികച്ച രുചിയുള്ള കുക്കിയാണ്. ഈ കുക്കിക്കുള്ളില് ആപ്രികോട് ക്രീം ആണ്. അത് ബെല്‍ജിയന്‍ ഡാര്‍ക് ചോക്കലേറ്റില്‍ മുക്കിയതാണ് ഈ കുക്കി. മെര്‍ഗ് പിപ് എന്നത് പേസ്ട്രിയാണ്. മാര്സിപാനില് പൊതിഞ്ഞ പേസ്ട്രി. അതിനുള്ളില്‍ വൈറ്റ് വാനില ബട്ടര്‍ ക്രീമും റാസ്പബെറി ജാമും അടങ്ങിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: