കൊച്ചി: കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുളള പി ഡി പി നേതാവ് അബ്ദുള്‍ നാസര്‍ മ അദനിയുടെ ആരോഗ്യനിലയില്‍ പുരോഗതി. വെന്റിലേറ്ററിലായിരുന്ന മഅ്ദനിയെ മുറിയിലേക്ക് മാറ്റി.
ഡയാലിസിസ് തുടരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ശ്വാസതടസത്തെ തുടര്‍ന്നാണ് അബ്ദുള്‍ നാസര്‍ മ അദനിയെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കരള്‍ രോഗത്തിനൊപ്പം ന്യൂറോ സംബന്ധമായ പ്രശ്നങ്ങള്‍ അലട്ടിയതാണ് മദനിയുടെ ആരോഗ്യ നില വഷളാക്കിയത്. ഹൃദയമിടിപ്പ് കുറയുകയും രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: